Latest News

പെണ്‍കുട്ടികള്‍ പാന്റ്‌സിടട്ടെ; ഇത് കണ്ട് മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
പെണ്‍കുട്ടികള്‍ പാന്റ്‌സിടട്ടെ; ഇത് കണ്ട് മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അഭിനന്ദനാര്‍ഹമെന്ന് നടന്‍ ഹരീഷ് പേരടി തുറന്ന് പറയുകയാണ്. എന്നാല്‍ തന്റെ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ട് എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു.  താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വ്യക്തമാക്കി രംഗത്തെത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം ,

ഇത് കലക്കി, ആശംസകള്‍. പക്ഷെ ഈ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുമോ എന്നാണ് സംശയം. കാരണം മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്. വോട്ട് ബാങ്കാണ്, വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മള്‍ക്ക് ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മള്‍ കണ്ടതാണല്ലോ. എന്തായാലും പെണ്‍കുട്ടികള്‍ പാന്റ്‌സിടട്ടെ, അഭിവാദ്യങ്ങള്‍’.

Actor hareesh peradi words about uniform issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES