മലയാളികളുടെ പ്രിയങ്കരനായ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സ്റ്റേജ് കോമഡി പരിപാടികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കൈനിറയെ അവസരങ്ങളാണ് മലയാള സിനിമയിൽ താരത്തെ തേടി എത്തുന്നത്.
എന്നാൽ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഇടം നേടി കഴിഞ്ഞിരിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ടലത്തില്‍ ധര്‍മ്മജന്‍ മത്സരിച്ചേക്കും. ധര്‍മജനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിവരം. അതേസമയം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. അതേസമയം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ബാലുശ്ശേരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ സന്ദര്‍ശിക്കുകയും ചെയ്തു. അതേസമയം, ഇപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിന്റെ പക്കലുള്ള സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ധര്‍മജന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നല്‍കുന്ന സൂചന.