Latest News

എന്റെ ആ സിനിമയുടെ ആയുസ്സ് ഒരു ദിവസം കൊണ്ട് തീര്‍ന്നു കിട്ടി: മോഹന്‍ലാല്‍

Malayalilife
എന്റെ ആ സിനിമയുടെ ആയുസ്സ് ഒരു ദിവസം കൊണ്ട് തീര്‍ന്നു കിട്ടി:  മോഹന്‍ലാല്‍

ലയാളത്തിന്റെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി സിനിമകളിലൂടെ ഹിർദ്യമായ  കഥാപാത്രങ്ങളാണ് താരം പ്രേക്ഷർക്കായി സമ്മാനിച്ചതും.  താരത്തിന്റെ സിനിമ ജീവിതത്തിൽ സെപ്റ്റംബർ 4  എന്നും ഓർമിക്കപ്പെടുന്ന  ഒരു ദിനമാണ്.  1978 ലെ ഒരു സെപ്റ്റംബർ 4 നായിരുന്നു താരത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടം ഒരുങ്ങിയത്. സിനിമ അന്ന് വെളിച്ചം കാണാതെ പോയെങ്കിലും പ്രേക്ഷകർക്ക് ഇടയിൽ തിരനോട്ടം  ഏറെ  ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണ്.  മോഹൻലാൽ എന്ന നടൻ ആ സിനിമയുടെ മഹത്വം കൊണ്ടല്ല ആദ്യമായി സിനിമയുടെ വെള്ളിവെളിച്ചത്തെത്തിയത് തിരനോട്ടത്തിലൂടെയാണ്. പ്രേക്ഷകര്‍ക്കിടയില്‍ ഇന്ന് ആ സിനിമയ്ക്ക്  വലിയ പ്രസക്തിയാണുള്ളത്.‌

  താന്‍ ആദ്യമായി മുഖം കാണിച്ച സിനിമയെക്കുറിച്ച് ഇപ്പോൾ   മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പ്രത്യേക ഓണപംക്തിയില്‍ ആണ് ലാലേട്ടൻ സിനിമയെ കുറിച്ച്  വെളിപ്പെടുത്തിയിരിക്കുന്നത്.  അക്കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ക്ക് പ്രാധാന്യം കുറഞ്ഞതാണ്  'തിരനോട്ടം' എന്ന സിനിമയ്ക്ക് സംഭവിച്ച പ്രധാന പ്രതിസന്ധി എന്ന്  ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് താരം  വെളിപ്പെടുത്തിയിരിക്കുകയാണ്.

 'തിരനോട്ടം' എന്ന സിനിമയുടെ പരസ്യം അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിൽ ഉണ്ടായിരുന്നു.  ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകൾ നാന സിനിമാ വാരികയിലും വന്നിരുന്നു. അതൊക്കെ ഏറെ സന്തോഷം നല്‍കിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ച വിലയായിരുന്നു. പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിൽ അകപെടുകയായിരുന്നു. അക്കൂട്ടത്തില്‍ തിരനോട്ടവും ഉള്‍പ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി" എന്നും  മോഹന്‍ലാല്‍ തുറന്ന് പറയുകയാണ്.

Actor Mohanlal words about her first movie thiranottam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES