Latest News

മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്;വെളിപ്പെടുത്തലുമായി നടൻ ജഗദീഷ്

Malayalilife
മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്;വെളിപ്പെടുത്തലുമായി നടൻ   ജഗദീഷ്

ലയാള സിനിമ മേഖലയിൽ ഏവർക്കും സുപരിചിതനായ താരമാണ് നടൻ ജഗതീഷ്. ഇതിനോടകം തന്നെ താരത്തിന് തന്റെ കൈയ്യിൽ കോമഡി കഥാപാത്രങ്ങളും, സീരിയസ് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയന്‍മാരായ നായകന്‍മാര്‍ക്ക് നായികമാരെ കിട്ടാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്  ജഗദീഷ്. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ മടി കാണിക്കാതിരുന്ന നടി ഉര്‍വ്വശിയാണെന്നും  നടൻ വെളിപ്പെടുത്തിയിരിക്കുകയാണ്. 

'മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയര്‍ന്ന നായികാപദവിയിലേക്ക് എത്താന്‍ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാന്‍ അഭിനയിച്ചതില്‍ എന്റെ ഏറ്റവും ബെസ്റ്റ് പെയര്‍ എന്ന് തോന്നിയിട്ടുള്ളത് ഉര്‍വ്വശിയാണ്. എന്നോടൊപ്പം അഭിനയിക്കാന്‍ ഒരിക്കല്‍ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു ഉര്‍വ്വശി. 

കൊമേഡിയന്‍മാരുടെ നായികയാകാന്‍ മടി കാണിക്കുന്നവര്‍ എല്ലാ കാലത്തുമുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാന്‍ പോലും ചിലര്‍ക്ക് മടിയാണ്. കാരണം പിന്നെ സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണ്' എന്നും  ജഗദീഷ് പറയുന്നു.

Actor Jagadish kumar words about malayala cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES