മലയാള സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെയായി ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം . എന്നാൽ ഇപ്പോൾ ടോവിനോയുടെ ഇല്ല്യൂഷൻ ഷർട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഹൃദയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ടോവിനോയുടെ ഇല്ല്യൂഷൻ ഷർട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നോർത്ത് റിപ്പബ്ലിക്ക് ബ്രാൻഡിന്റെ ഷർട്ട് അണിഞ്ഞാണ് ഇപ്പോൾ താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. കാഴ്ചയ്ക്ക് വെള്ള ഷർട്ട് ആണെങ്കിലും അതിൽ നീല നിറത്തിലുള്ള ഡിസൈൻ വരുന്നതും കാണാം.
അഗില്‍ പോള്‍ ,അനസ് പോള്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഫോറന്‍സിക്ക് ആയിരുന്നു ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മികച്ച വരവേല്‍പ്പായിരുന്നു ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ഈ ചിത്രത്തിന് ലഭിച്ചത്. ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രവും ഫോറന്‍സിക്ക് തന്നെയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് താരത്തിന്റെതായി ഇനി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.