Latest News

ക്വാറന്‍റൈന്‍ പ്രതിരോധ സന്ദേശമുയര്‍ത്തിയ ഓണക്കാലം; റിലീസിന് ഒരുങ്ങി 'കൊറോണം'

Malayalilife
ക്വാറന്‍റൈന്‍ പ്രതിരോധ സന്ദേശമുയര്‍ത്തിയ ഓണക്കാലം; റിലീസിന് ഒരുങ്ങി 'കൊറോണം'

മാനവരാശിയെ മൊത്തത്തിൽ  ഭീതിയിലാഴ്ത്തുന്ന ഈ കൊറോണക്കാലത്ത് ക്വാറന്‍റൈന്‍ പ്രതിരോധ സന്ദേശമുയര്‍ത്തി  കൊണ്ട് യുവ സംവിധായകന്‍ ഷാന്‍ ബഷീര്‍ രംഗത്ത് . ലോകത്ത് ആകമാനം  കോവിഡ് 19 പടരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രതിരോധ സന്ദേശമുയര്‍ത്തി ഒട്ടേറെ ഷോട്ട്ഫിലിമുകളാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നത്.

ഷാന്‍ ബഷീര്‍ തന്‍റെ ഹ്രസ്വചിത്രവുമായി  ഈ ഓണക്കാലത്ത് കൊറോണം എന്ന പേരിലാണ് എത്തുന്നത്. വ്യത്യസ്തവും പുതുമയാര്‍ന്ന ചിത്രത്തിന്‍റെ പ്രമേയം മഹാബലിയെയും ഓണത്തിന്‍റെ മിത്തുകളെയും ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം ക്വാറന്‍റൈന്‍ പ്രതിരോധ സന്ദേശമാണ് കൊറോണത്തിന്‍റെ ഇതിവൃത്തം. ഈ ഓണത്തില്‍ കൊറോണം റിലീസ് ചെയ്യും. ശ്രീഷ്മ ആര്‍ മേനോന്‍, സുധീര്‍ പി എന്നിവരുടേതാണ് തിരക്കഥ.  കൊറോണം നിര്‍മ്മിക്കുന്നത് വൈശാഖ് വി, സുധീര്‍ പി ഇ എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ  നിർവഹിക്കുന്നത്  ദിലീപ് ചിറ്റൂര്‍ ആണ്.   

A short film coronam will release soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES