തെന്നിന്ത്യന്‍ സിനിമാലോകത്ത് ഐറ്റം ഡാന്‍സിലൂടെ യുവാക്കളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് നമിത. നിരവധി സിനിമകളില്‍ തടിച്ചുരുണ്ട ശരീരവുമായി ഡാന്‍സ് പ്രകടനങ്ങളിലൂടെ നമിത ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ പുലിമുരുകനിലും ഏറ്റവുമൊടുവില്‍ നമിതയെ തേടി ഒരു വേഷവും എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ നമിത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നമിത തന്റെ ഇൻസ്റാഗ്രാമിലൂടെ നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് ചിരിക്കുന്നതും ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോള്‍ഡറില്‍ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേകയും അതിനൊപ്പം കൂടി നടി സൂചിപ്പിച്ചിരുന്നു.
'ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്‌സ്'.. എന്നുമാണ് നമിത കുറിച്ചിരിക്കുന്നത്. ആരാധകര്‍ കമന്റിലൂടെ എല്ലാ കാലത്തും നിങ്ങള്‍ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് പറയുന്നത്.
സുഹൃത്തായ വീരേന്ദ്ര ചൗധരിയെ തിരുപതിയില്‍ വച്ച് 2017 നവംബറിലായിരുന്നു നമിത വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറി നിന്ന നമിത സന്തോഷത്തോടെ കഴിയുകയാണ്. ഇടക്കിടെ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും സ്‌നേഹം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നതും പതിവായിരുന്നു.
വിവാഹത്തിന് പിന്നാലെ ശരീരഭാരം കുറച്ച് വലിയൊരു മേക്കോവര്‍ നടത്തി കൊണ്ട് നമിത ഏവരെയും ഞെട്ടിച്ചിരുന്നു. ശരീര ഭാരത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്ന നമിത തുടർന്ന് എല്ലാവരുടെയും കരഘോഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തു. നടിയുടെ ഈ മേക്കോവറിന് പിന്നില്‍ കഠിനമായ വര്‍ക്കൗട്ടും യോഗയുമായിരുന്നു. പൊട്ട് എന്ന സിനിമയിലൂടെയാണ് സിനിമയില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമിത തിരികെ വന്നിരുന്നു.