നിഖില്‍ സിദ്ധാര്‍ത്ഥയും അനുപമ പരമേശ്വരനും നായിക നായകന്മാര്‍;18 പേജെസ്' ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ചിത്രം 23 ന് തിയറ്ററുകളില്‍

Malayalilife
നിഖില്‍ സിദ്ധാര്‍ത്ഥയും അനുപമ പരമേശ്വരനും നായിക നായകന്മാര്‍;18 പേജെസ്' ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ചിത്രം 23 ന് തിയറ്ററുകളില്‍

നിഖില്‍ സിദ്ധാര്‍ത്ഥയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന  പുതിയ ചിത്രമാണ്  '18 പേജെസ്. ഇപ്പോഴിതാ ചിത്രത്തിന്റെ  ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 'കാര്‍ത്തികേയ 2' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിഖിലും അനുപമയും ഒന്നിച്ചെത്തുന്ന  ചിത്രമെന്ന പ്രത്യേകത '18 പേജെസ്' എന്ന ചിത്രത്തിനുണ്ട്. 

പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നുമില്ലാതെ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സറിംഗ് ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ഗോപി സുന്ദര്‍ ആണ് '18 പേജസി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ  ഛായാഗ്രാഹണം നിര്‍വഹിച്ചിച്ചിരിക്കുന്നത്.  നവീന്‍ നൂലിയാണ്  ചിത്രസംയോജനം നിര്‍വഹിക്കുന്നത്.  ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ബട്ടര്‍ഫ്ളൈ, ടില്ലു സ്‌ക്വയര്‍ ഉള്‍പ്പടെ   നിരവധി ചിത്രങ്ങള്‍ അനുപമയുടേതായി പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അനുപമ കേന്ദ്ര കഥാപാത്രമാകുന്ന ഘന്ത സതീഷ് ബാബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഡിസംബര്‍ 29ന് പ്രേക്ഷകര്‍ക്കു മുന്നില്‍  റിലീസിനെത്തും. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ദക്ഷിണ്‍ ശ്രീനിവാസാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. മധുവാണ് 'ബട്ടര്‍ഫ്ലൈ'യുടെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ജനറേഷന്‍ നെക്സ്റ്റ് മൂവിസിന്റെ ബാനറില്‍ രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരായണയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അനന്ത ശ്രീരാമാണ്. ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.  അര്‍വിസാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലാ സംവിധാനം വിജയ് മക്കേന, സൗണ്ട് ഇഫക്റ്റ്സ് എതിരാജ്, ഡബ്ബിംഗ് എന്‍ജിനീയര്‍ പപ്പു, പിആര്‍ഒ വംശി, വിഷ്യല്‍ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനര്‍ ഹര്‍ഷിത രവുരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ജയം രവി നായകനായി എത്തുന്ന 'സൈറണി'ലും അനുപമ പരമേശ്വരന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ അനുപമ പരമേശ്വരന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'കുറുപ്പാ'ണ്.

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെ.എസ്.കെ. എന്ന ചിത്രത്തിലൂടെയാണ് അനുപമ മലയാളികളിലേക്ക്  തിരികെയെത്തുന്നത് എന്നതും ഈയടുത്ത് വാര്‍ത്തയായിരുന്നു. കോര്‍ട്ട് റൂം ഡ്രാമയാക്കി ഒരുക്കുന്ന ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

ഇതു കൂടാതെ താരം തെലുങ്കിനൊപ്പം തന്നെ തമിഴിലും മികച്ച അവസരങ്ങള്‍ അനുപമയെ തേടിയെത്തുന്നുണ്ട് എന്നതും വാര്‍ത്തയാണ്. 2021 ല്‍ പുറത്തിറങ്ങിയ തള്ളിപ്പോകാതെയാണ്  അനുപമ തമിഴില്‍ അവസാനമായി  അഭിനയിച്ച ചിത്രം. ധനുഷിന്റെ നായികയായി കൊടിയിലാണ് ഇതിനു മുമ്പ് അനുപമ അഭിനയിച്ചത്. തമിഴില്‍ ഒരുങ്ങുന്ന സൈറണ്‍ കോമഡി ത്രില്ലര്‍ ട്രാക്കിലാണ് ഒരുക്കിയിരിക്കുന്നത്. ജയം രവിയാണ ചിത്രത്തില്‍  നായകനാകുന്നത്. അഭിനയത്തിനൊപ്പം തന്നെ സിനിമയുടെ ഇതര മേഖലകളിലേക്കും അനുപമ ശ്രദ്ധ കൈകടത്താറുണ്ട്, കോവിഡ് കാലഘട്ടത്തില്‍ താരം മലയാളത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു മണിയറയില്‍ അശോകന്‍.  ഈ ചിത്രത്തില്‍ സംവിധാന സഹായിയായും താരം  പ്രവര്‍ത്തിച്ചിരുന്നു. അതേ സമയം തന്നെ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന മലയാളം ഷോര്‍ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more topics: # 18 പേജെസ്
18 Pages Theatrical Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES