സൂപ്പര്‍ ഹിറ്റ് താരജോഡികളായ അജിത്തും നയന്‍താരയും വീണ്ടും ഒരുമിക്കുന്നു. ആദിക് രവിചന്ദ്രര്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലാണ് അജിത്തും നയന്‍താരയും ഒരുമിക്കുന്നത്. ഏകന്‍, ബില്ല, ആരംഭം എന്നീ ചിത്രങ്ങളില്‍ അജിത്തും നയന്‍താരയും ഒരുമിച്ചിട്ടുണ്ട്.ശിവ സംവിധാനം ചെയ്ത 2019ല്‍ റിലീസ് ചെയ്ത വിശ്വാസം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. മങ്കാത്ത സിനിമയിലെ പോലെ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ഗുഡ് ബാഡ് അഗ്ലിയില്‍ അജിത്ത് എത്തുന്നത്.
'ഗുഡ് ബാഡ് അഗ്‌ളി'യില്‍ ചിത്രത്തില്‍ അജിത്ത് മൂന്ന് കഥാപാത്രങ്ങളില്‍ വരുമെന്നാണ് പറയപ്പെടുന്നത്. അതില്‍ ഒരു കഥാപാത്രത്തിന് ജോഡിയായി നയന്‍താര യാണത്രെ അഭിനയിക്കുന്നത്. ഇത് സംബന്ധപെട്ട കരാറില്‍ നയന്‍താര ഒപ്പിട്ടു എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് അവതരിപ്പിക്കുന്ന മറ്റുള്ള രണ്ടു കഥാപാത്രങ്ങള്‍ക്കും ജോടിയുണ്ടത്രേ! എന്നാല്‍ അതില്‍ അഭിനയിക്കുന്നത് ആരൊക്കെയാണെന്നുള്ള വിവരം ഇനിയും പുറത്തുവന്നിട്ടില്ല.
മൈത്രി മൂവിമേക്കേഴ്‌സ് ആണ് നിര്‍മ്മാണം. ബോളിവുഡിലെ പ്രമുഖ നടനായിരിക്കും പ്രതിനായക വേഷത്തില്‍ എത്തുക. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. അതേസമയം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയാണ് റിലീസിന് ഒരുങ്ങുന്ന അജിത്ത് ചിത്രം.തൃഷയാണ് നായിക