മസിലളിയന്‍ പൊളിയാണ്; തന്റെ ജിം ട്രെയിനര്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ആര്‍.വണ്‍ ഫൈവ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍; സൂക്ഷിച്ച് റൈഡ് ചെയ്യണമെന്ന് താരത്തിന്റെ നിര്‍ദ്ദേശവും; ഉണ്ണി മുകുന്ദന്റെ തകര്‍പ്പന്‍ സര്‍പ്രൈസിന് കൈയ്യടിച്ച് ആരാധകരും

Malayalilife
മസിലളിയന്‍ പൊളിയാണ്; തന്റെ ജിം ട്രെയിനര്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ആര്‍.വണ്‍ ഫൈവ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍; സൂക്ഷിച്ച് റൈഡ് ചെയ്യണമെന്ന് താരത്തിന്റെ നിര്‍ദ്ദേശവും; ഉണ്ണി മുകുന്ദന്റെ തകര്‍പ്പന്‍ സര്‍പ്രൈസിന് കൈയ്യടിച്ച് ആരാധകരും

ലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പോസ്റ്റുകള്‍ക്ക് എത്തുന്ന കമന്റുകള്‍ എല്ലാം കൃത്യമായി വായിച്ച് ഉണ്ണി മറുപടി നല്‍കാറുണ്ട്. തന്റെ കണ്ണട ആവശ്യപ്പെട്ട ഒരു യുവാവിന് താരം കണ്ണട അയച്ച് നല്‍കിയതും ദുരിതാശ്വസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കിയും ആരാധകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ തന്റെ സുഹൃത്തും ട്രെയിനറുമായ യുവാവിന് ഞെട്ടിക്കുന്ന സമ്മാനമാണ് താരം നല്‍കിയിരിക്കുന്നത്. 

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉണ്ണിയിപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണാടി വച്ചുളള ഒരു ചിത്രം ഉണ്ണി പങ്കുവച്ചതിന് ആ കണ്ണാടി തനിക്ക് നല്‍കാമോ എന്ന് വൈഷ്ണവ് എന്ന ആരാധകന്‍ ചോദിച്ചിരുന്നു.

അഡ്രസ്സ് അയയ്ക്കൂ എന്നായിരുന്നു അതിന് താരത്തിന്റെ മറുപടി ദിവസങ്ങള്‍ക്ക് ശേഷം കണ്ണാടി കിട്ടിയെന്നു അറിയിച്ച് കണ്ണാടി വച്ചുളള യുവാവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കണ്ണാടി  വച്ചുളള ആരാധകന്റെ ചിത്രവും ഉണ്ണി പങ്കുവച്ചിരുന്നു. ഇപ്പോള്‍ തന്റെ സുഹൃത്തും ട്രെയിനറുമായ യുവാവിന് ഉണ്ണി ഞെട്ടിക്കുന്ന സമ്മാനം നല്‍കിയിരിക്കയാണ്. 

തന്റെ ജിം ട്രെയിനറായ ജോണ്‍സന് ഉണ്ണി ബൈക്കാണ് സമ്മാനമായി നല്‍കിയത്. കുസാറ്റിലെ പവര്‍ ഹാസ് മള്‍ട്ടി ജിമ്മിലെ ്‌ട്രെയിനറാണ് ഇദ്ദേഹം. . യമഹയുടെ ആര്‍ 15 എന്ന മോഡലാണ് നല്‍കിയത്. 'ബൈക്ക് നിങ്ങള്‍ക്ക് ഇഷ്ടമായി എന്നതില്‍ വലിയ സന്തോഷം. പക്ഷേ മാമാങ്കത്തിനുവേണ്ടി എന്നെ ഒരുക്കിയെടുക്കാന്‍ നിങ്ങള്‍ ചിലവഴിച്ച സമയവും ഊര്‍ജ്ജവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സമ്മാനം ഒന്നുമല്ല. സ്വന്തം അനുജനെ എന്നപോലെയാണ് നിങ്ങള്‍ എന്നെ പരിശീലിപ്പിച്ചത്.

ജോണ്‍സണ്‍ ഏട്ടാ, മുന്‍കൂര്‍ ഓണാശംസകള്‍', ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം ജോണ്‍സണും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 'ഇന്ന് വൈകിട്ട് കുസാറ്റ് മില്‍മയുടെ അടുത്ത് ഞാന്‍ ഇരുന്നിടത്തേക്ക് ഉണ്ണി ബൈക്ക് ഓടിച്ചെത്തി. എന്നിട്ട് പറഞ്ഞു ദാ ചേട്ടന് എന്റെയൊരു ചെറിയ ഗിഫ്റ്റ് എന്ന്. ഞാന്‍ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയില്‍ ആയി', ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

Read more topics: # unni mukunthan,# gifted,# gym trainer,# r155
unni mukunthan gifted to gym trainer r155

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES