ഒന്‍പത് കഥയുമായി തമിഴിയില്‍ ആന്തോളജി ചിത്രം ഒരുങ്ങുന്നു. ഒന്‍പത് സംവിധായകരാണ് ചിത്രം ഒരുക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുക. ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാകും റിലീസ് ചെയ്യുന്നത്. നവരസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ മണി രത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.ഇവര്‍ക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നു.
സിനിമയിലേക്ക് സംവിധായകരെയും താരങ്ങളെയും അണിയറപ്രവര്‍ത്തകരെയുമൊക്കെ സമീപിച്ചപ്പോള്‍ അനുകൂലപ്രതികരണമാണ് ഉണ്ടായതെന്നാണ് മണിര്തനവും ജയേന്ദ്രയും പറഞ്ഞത്. കോവിഡ് പടര്‍ന്നതോടെ വലിയ പ്രതിസന്ധിയാണ് തമിഴ് സിനിമാമേഖല നേരിട്ടത്. അതിനാല്‍ തമിഴ് സിനിമാവ്യവസായത്തെ പിന്തുണയ്ക്കനായാണ് നവരസ ഒരുങ്ങുന്നത്. ചിത്രത്തില്‍ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്ക് നല്‍കാനാണ് തീരുമാനം.
സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എ.ആര്‍ റഹ്‌മാന്‍, ഡി ഇമ്മന്‍, ഗിബ്രാന്‍, അരുള്‍ ദേവ്, കാര്‍ത്തിക്, റോണ്‍ എതാന്‍ യോഹാന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കായി സം ഗീതം ഒരുക്കും. സന്തോഷ് ശിവന്‍, ബാലസുബ്രഹ്‌മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം. ദുരിതകാലത്ത് സിനിമാമേഖലയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ തരണം ചെയ്യാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ്.