'അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം'; നാലു വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്ന സുരേഷ് ഗോപിയെ കാണാന്‍ ഗോകുലും ഭവാനിയുമെത്തി; തമിരശന്റെ സെറ്റില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ മക്കള്‍ക്കൊപ്പം പകര്‍ത്തിയ ചിത്രവുമായി താരത്തിന്റെ കുറിപ്പ്

Malayalilife
'അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം'; നാലു വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്ന സുരേഷ് ഗോപിയെ കാണാന്‍ ഗോകുലും ഭവാനിയുമെത്തി; തമിരശന്റെ സെറ്റില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ മക്കള്‍ക്കൊപ്പം പകര്‍ത്തിയ ചിത്രവുമായി താരത്തിന്റെ  കുറിപ്പ്

രാഷ്ട്രീയ രംഗപ്രവേശനത്തിന് ശേഷം വെള്ളിത്തിരിലേക്ക് ആക്ഷന്‍ കിങ് സുരേഷ് ഗോപി വീണ്ടുമെത്തുന്നത് തമിഴ് ചിത്രം തമിഴരശനിലൂടെയാണ്. കഴിഞ്ഞ ദിവസം തമിഴരശന്റെ സെറ്റിലേക്ക് അപ്രതീക്ഷിത അതിഥികളായി എത്തിയത് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഇളയ മകള്‍ ഭവാനിയുമായിരുന്നു. മകനും മകളും ലൊക്കേഷനില്‍ എത്തിയ വിവരം ആരാധകരുമായി പങ്കുവച്ച സുരേഷ് ഗോപിയുടെ കുറിപ്പാണ് തരംഗമാകുന്നത്.

'മകന്‍ ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നിരുന്നു. എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്ന് കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ ഇങ്ങനെ പറഞ്ഞു. ഈ ലൈറ്റുകള്‍ക്കും കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്‍ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്നിരുന്നാലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും'- സുരേഷ് ഗോപി കുറിച്ചു.

ബി.ജെ.പി ടിക്കറ്റില്‍ എം.പി ആയതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2 ലൂടെയാണ്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായിട്ടാണ് സുരേഷഅ ഗോപി ചിത്രത്തിലെത്തുന്നത്. മകന്‍ ഗോകുല്‍ സുരേഷും കൊച്ച് ചാക്കോച്ചി എന്ന വേഷത്തില്‍ ചിത്രത്തിലെത്തുന്നു. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലേലത്തിന്റെ രണ്ടാംഭാഗം വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

2015 ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന തമിഴ്ചിത്രത്തിലും സുരേഷ് ഗോപി വേഷമിട്ടിരുന്നു. ചിത്രത്തിലെ ഡോക്ടര്‍ വാസുദേവന്‍ എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 

suresh gopi fb post tamizharashan location with gokul and bhavani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES