Latest News

പൊന്നു മോള്‍ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍; മകള്‍ ഹൃദ്യയെ ചേര്‍ത്ത് പിടിച്ച് സുരാജ് വെഞ്ഞാറമൂട് 

Malayalilife
പൊന്നു മോള്‍ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍; മകള്‍ ഹൃദ്യയെ ചേര്‍ത്ത് പിടിച്ച് സുരാജ് വെഞ്ഞാറമൂട് 

പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികള്‍ അങ്ങോട്ടുള്ളവര്‍ വരെ സുരാജിന്റെ ആരാധകരാണ്. ഹൗസ്യ താരമായി എത്തി പിന്നീട് ആരെയും ഞെട്ടൂിക്കുന്ന അഭിനയമാണ് താരം കാഴ്ച വച്ചത്. ചെറുപ്പവും പ്രായമായതും തുടങ്ങി ഏത് കഥാപാത്രവും അനായാസേന വഴങ്ങുന്ന ആളാണ് താരം. മികച്ച വേഷങ്ങളിലൂടെ ദേശീയ പുരസ്‌കാരവും സംസാഥന ചലച്ചിത്ര പുരസ്‌കാരവും താരം നേടിയിരുന്നു. മൂന്ന് മക്കളാണ് താരത്തിന്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ മകള്‍ ഹൃദ്യയ്ക്ക് പിറന്നാളാശംസകളുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

 'എന്റെ പൊന്നു മോള്‍ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍' എന്നാണ് താരം കറിച്ചിട്ടുള്ളത്. മകള്‍ക്ക് സ്‌നേഹമുത്തം നല്‍കുന്ന ചിത്രവും പങ്കുവെച്ചിട്ടുണണ്ട്. കയ്യില്‍ പൂക്കളുമായി നില്‍ക്കുന്ന മകള്‍ ഹൃദ്യയും ചിത്രങ്ങളിലുണ്ട്. നിരവധി താരങ്ങള്‍ ഹൃദ്യയ്ക്ക് ആശംസകളുമായി എത്തിയിട്ടുമുണ്ട്. സന്തോഷ ജന്മദിനം കുഞ്ചു എന്നാണ് അശ്വതി ശ്രീകാന്ത് നല്‍കിയിരിക്കുന്ന ആശംസ. ഛോട്ടാ ബഡി ഹോ ഗയീ എന്ന് ചാക്കോച്ചനും സന്തോഷ ജന്മദിനം മോളേ എന്ന് വിനയ് ഫോര്‍ട്ടും അനു സിത്താരയും അടക്കമുള്ള നടീ നടന്മാര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.

രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് സുരാജിനും ഭാര്യ സുപ്രിയയ്ക്കുമുള്ളത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, റോയ്, ജനഗണമന തുടങ്ങിയവയാണ് സുരാജ് അഭിനയിക്കുന്ന പുത്തന്‍ ചിത്രങ്ങള്‍. അടുത്തിടെ ഡ്രൈവിങ് ലൈസന്‍സ്, ഫൈനല്‍സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, വികൃതി തുടങ്ങിയ സിനിമകളിലൂടെ സുരാജിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. 


 

Read more topics: # suraj venjramood,# daughter birthday
suraj venjramood daughter birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES