പൃഥിക്ക് മുപ്പതാം പിറന്നാളിന് ഓസ്ട്രേലിയയില്‍ പഠന കാലത്തുണ്ടായിരുന്ന സുഹൃത്ത് ചുങ് വിയെ തപ്പിയെടുത്ത് കൊണ്ടുവന്നു; പിറന്നാള്‍ ദിവസം കോളിങ്‌ബെല്‍ കേട്ട് പൃഥ്വി വാതില്‍ തുറന്നപ്പോള്‍  മുന്നില്‍ ചുങ് വി; സുപ്രിയ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
പൃഥിക്ക് മുപ്പതാം പിറന്നാളിന് ഓസ്ട്രേലിയയില്‍ പഠന കാലത്തുണ്ടായിരുന്ന സുഹൃത്ത് ചുങ് വിയെ തപ്പിയെടുത്ത് കൊണ്ടുവന്നു; പിറന്നാള്‍ ദിവസം കോളിങ്‌ബെല്‍ കേട്ട് പൃഥ്വി വാതില്‍ തുറന്നപ്പോള്‍  മുന്നില്‍ ചുങ് വി; സുപ്രിയ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

ലയാള സിനിമാലോകത്തെ പവര്‍ഫുള്‍ കപ്പിള്‍സാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിരാജ് അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിര്‍മ്മാണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത് സുപ്രിയയാണ്. പൊതുയിടങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സുപ്രിയ പ്രമുഖ മാസികയായ വനിതയ്ക്ക് വേണ്ടി ഒരു കവര്‍ ഷൂട്ട് ചെയ്തിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സുപ്രിയ പങ്ക് വച്ചിരുന്നു. ഇപ്പോള്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സുപ്രിയ പങ്ക് വച്ച വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

അഭിമുഖത്തില്‍ തന്റെ ജീവിതവഴികളെയും പ്രിയപ്പെട്ടവരെക്കുറിച്ചും സുപ്രിയ പറയുന്നുണ്ട്. ഭര്‍ത്താവ് പൃഥ്വിരാജിനു നല്‍കിയ പിറന്നാള്‍ സര്‍പ്രൈസിനെപ്പറ്റിയും സുപ്രിയ വാചാലയാകുന്നു.ഓസ്‌ട്രേലിയയില്‍ പഠനകാലത്തുണ്ടായിരുന്ന സുഹൃത്തായ ചുങ് വിയെക്കുറിച്ച് എന്നോട് പ്രണയിച്ചു കൊണ്ടിരുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. മുപ്പതാം പിറന്നാളിനു സര്‍പ്രൈസ് നല്‍കാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു. പിറന്നാള്‍ ദിവസം കോളിങ്‌ബെല്‍ കേട്ട് പൃഥ്വി വാതില്‍ തുറന്നപ്പോള്‍ അതാ മുന്നില്‍ ചുങ് വി നില്‍ക്കുന്നുസുപ്രിയ പറഞ്ഞു. ഇപ്പോള്‍ പിറന്നാളുകള്‍ക്കൊന്നും പൃഥ്വി അടുത്തുണ്ടാവാറില്ലെന്നും എന്നാള്‍ സര്‍പ്രൈസ് നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു.പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.

supriya about prithwiraj birthday surprise

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES