Latest News

നൃത്ത വിദ്യാര്‍ഥിയായിരിക്കെ സിനിമയിലെത്തി; നായികാ നിരയില്‍ നില്‍ക്കെ വിവാഹ ജീവിതത്തിലേക്ക്; ബിസിനസുകാരനു മായുള്ള വിവാഹ ശേഷം കുടുംബിനിയായി അമേരിക്കയിലേക്ക്; കാത്തിരുന്നത് പീഡനങ്ങള്‍; മലയാളികളുടെ പ്രിയ നടി സുകന്യയുടെ ജീവിതം ചര്‍ച്ചയാകുമ്പോള്‍

Malayalilife
നൃത്ത വിദ്യാര്‍ഥിയായിരിക്കെ സിനിമയിലെത്തി; നായികാ നിരയില്‍ നില്‍ക്കെ വിവാഹ ജീവിതത്തിലേക്ക്; ബിസിനസുകാരനു മായുള്ള വിവാഹ ശേഷം കുടുംബിനിയായി അമേരിക്കയിലേക്ക്; കാത്തിരുന്നത് പീഡനങ്ങള്‍; മലയാളികളുടെ പ്രിയ നടി സുകന്യയുടെ ജീവിതം ചര്‍ച്ചയാകുമ്പോള്‍

തെന്നിന്ത്യയില്‍ ഒരുകാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് തിളങ്ങി നിന്ന താരമായിരുന്നു സുകന്യ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ച സുകന്യ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ചന്ദ്രലേഖ, സാഗരം സാക്ഷി, തൂവല്‍ കൊട്ടാരം, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉടയോന്‍, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങളില്‍ സുകന്യയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് വിവാഹജീവിതത്തിലേക്കു കടന്ന സുകന്യയെ കാത്തിരുന്നത കൊടിയ പീഡനങ്ങളായിരുന്നുവെന്ന നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ചുപറഞ്ഞത്.

ഭിനയ ജീവിതത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയും, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം അവസാനിപ്പിക്കുകയും അതോടെ ദാമ്പത്യ ജീവിതം വെറുക്കുകയും ചെയ്ത സുകന്യ എന്ന 54 കാരി ഇന്ന് തനിച്ചാണ് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

സുകന്യയുടെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത് താനായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ റീമേക്ക് ആയ എംജിആര്‍ നഗറില്‍ ആയിരുന്നു സിനിമ. ആര്‍ബി ചൗധരിയായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. തമിഴ് സിനിമയിലെ മുടിചൂടാ മന്നന്‍ ഭാരതിരാജ കണ്ടെത്തിയ പുതുമുഖ നായികായിരുന്നു സുകന്യ. അദ്ദേഹത്തിന്റെ പുതു നെല്ല് പുതു നാത്ത് എന്ന ചിത്രത്തിലെ നായികയായിരുന്നു സുകന്യ. നൃത്ത വിദ്യാര്‍ത്ഥിയായിരിക്കെയാണ് സുകന്യ സിനിമയിലെത്തുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആര്‍ബി ചൗധരിയാണ് സുകന്യയെ തന്റെ സിനിമയിലേക്ക് നിര്‍ദ്ദേശിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു. സുകന്യയെ താന്‍ വീട്ടില്‍ ചെന്ന് നേരില്‍ കാണുകയും ഇന്‍ ഹരിഹര്‍ നഗറിന്റെ വീഡിയോ കാസറ്റ് നല്‍കുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. താന്‍ തന്നെയാണ് സുകന്യയുടെ, ചിത്രത്തിലെ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയതെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. പുഞ്ചിരിയോടെ സെറ്റില്‍ വരുന്ന സുകന്യയുടെ കൂടെ അമ്മയോ ചേച്ചിയോ എപ്പോഴും കൂടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കെയാണ് സുകന്യ ശ്രീധര്‍ രാജഗോപാല്‍ എന്ന അമേരിക്കന്‍ ബിസിനസുകാരനെ വിവാഹം കഴിക്കുന്നത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്ന് വച്ച് കുടുംബിനിയായി ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് സുകന്യ അമേരിക്കയിലേക്ക് പോകുന്നത്. അമ്മയും ഭാര്യയുമായി ജീവിക്കണമെന്നായിരുന്നു അവരുടെ സ്വ്പനം. എന്നാല്‍ ആ മോഹങ്ങളെയെല്ലാം തച്ചൊടിച്ചു കൊണ്ട് അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നുവെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

മാസങ്ങള്‍ക്ക് ശേഷം സുകന്യ തിരികെ വന്നു. താമസിയാതെ വിവാഹ മോചിതയായി. വീണ്ടും സിനിമയില്‍ സജീവമായെങ്കിലും പഴയ പേരും പ്രതാപവും തിരിച്ചുപിടിക്കാന്‍ സുകന്യയ്ക്ക് സാധിച്ചില്ലെന്നാണ് അഷ്റഫ് പറയുന്നത്.

sukanaya untold story alleppey ashraf

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES