ഒരോ താരദമ്പതിമാരും കണ്ടുപഠിക്കേണ്ട ദാമ്പത്യമാണ് നടന്‍ പ്രസന്നയുടേതും നടി സ്നേഹയുടേതും. വിവാഹവും ദാമ്പത്യ ജീവിതം ഒരുപോലെ മനോഹരമായി കൊണ്ടു പോവുകയാണ് ഇരുവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. രണ്ടു മക്കളാണ് ഇവര്‍ക്ക്. മകന്‍ വിഹാനും മകള്‍ ആദ്യാന്തയും. തെന്നിന്ത്യയിലെ ഒരു കാലത്തെ മുന്‍നിരനായികയായിരുന്നു സ്നേഹ. 2000 സഹൂപോത സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്.
തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മുന്നേറുമ്പോഴും അന്യഭാഷയില്‍ സജീവമാണ് താരം. ഒരു ബ്രേക്ക് ഇല്ലാതെയാണ് സ്നേഹ സിനിമയില്‍ മുന്നേറുന്നത്. ഒരേ മുഖം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലാണ് മലയാളത്തില്‍ സ്നേഹ അവസാനമായി അഭിനയിച്ചത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതലുളള തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. മകള്‍ ജനിച്ച ശേഷം തന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അതിമോനഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ഇളയ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരദമ്ബതികള്‍ പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ ജനുവരിയിലാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യന്തയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സ്നേഹയും പ്രസന്നയും.അടുത്തിടെയായിരുന്നു സ്നേഹയുടെ ജന്മദിനം. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് വലിയ സര്‍പ്രൈസായിരുന്നു പ്രസന്ന ഒരുക്കിയത്. മകനും ഭര്‍ത്താവിനും ഒപ്പം ആദ്യന്തയെ ഒക്കത്ത് എടുത്തിട്ടുമുണ്ട് സ്നേഹ. പിങ്ക് നിറത്തിലെ ഫ്രോക്കണിഞ്ഞ താരപുത്രിയുടെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നു.