നോയമ്പ് കാലത്ത് കോഴിക്കോട് റെസ്റ്റോറന്റുകളിൽ ഭക്ഷണം കിട്ടില്ല എന്നു പറഞ്ഞ് റമദാനെെയും നോമ്പിനെയും പരാമർശിച്ച് എത്തിയ സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ പ്രതികരണവുമായെത്തിയിരിക്കുകയാണ് നിരവധി ഗാനങ്ങൾ ആലപിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയാ പ്ലേബാക്ക് സിംഗറും ദുംബൈയിലെ ആർജെയുമായ കൗശിക് മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ നമ്മൾ ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം . ഫേസ്ബുക് , ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽമീഡിയയിൽ അമ്മാനമാടാൻ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു അടാർ ലൗ കണ്ണിറുക്കി കാട്ടലല്ലെന്ന് കൗശിക് പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
ഒമർ ലുലു പുണ്യ റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും പരാമർശിച്ചത് കാണാനിടയായി , അതും ഒരു റെസ്റ്റോറന്റ് ഉന്നക്കായുടെ പേരും പറഞ്ഞു അദ്യേഹം ഇങ്ങനെ പറഞ്ഞത് ഒരു ശതമാനം പോലും എനിക്കു യോജിക്കാൻ കഴിയുന്നില്ല . ഞാൻ ജൻമം കൊണ്ടു ഹിന്ദു ആണേലും സ്കൂൾ കലോത്സവമത്സരങ്ങളിൽ മാപ്പിളപ്പാട്ടിലൂടെയാണ് നബി സല്ലല്ലാഹു അലൈഹിവ്വസല്ലമനെയും , ഖുറാനും അറിയാൻ ശ്രമിച്ചതും . നോമ്പു എടുക്കന്നതു എന്തിനാണ് എന്ന ബോധം എനിക്കു ഉള്ളതു കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പലതവണ എനിക്ക് പുണ്യനോമ്പു നോൽക്കാൻ സാധിച്ചിട്ടുണ്ട് , ഇത്തവണ ഏന്റെ ഭാര്യ നോമ്പു നോക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ഉണ്ട് . ഈ നോമ്പുകാലത്തിൽ അല്ലാഹുവിനെ അനുഗമിക്കുന്ന കോടിശ്വരനും ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത ദരിദ്രനും ഒരേ പോലെ ആണ് അല്ലാഹുവിന്റെ മുന്നിൽ എന്ന ഓർമപ്പെടുത്തൽ പോലെ തന്നെ . ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണം എന്ന സകാത് സമ്പ്രദായം ദാനശീലം ഇല്ലാത്തവർ പോലും പുണ്യ റമദാൻ മാസം തന്നാൽ കഴിയുന്ന ദാനം ചെയ്തിരിക്കും.
Self discipline അതായതു വർഷത്തിൽ ഒരിക്കൽ അല്ലാഹുവിനെ അടുത്തറിയാൻ ഉള്ള ഈ തപസ്സ് .. ഏതൊരു മുസൽമാനും മുടങ്ങാതെ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ . അതു ചെയ്തില്ലേലും സാരമില്ല പക്ഷെ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന മതപരമായ നന്മകളെ എന്തിനാണ് താങ്കൾ വലിച്ചിഴച്ചു വിശ്വാസികളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നു ? ഏത് മതമായാലും സമാധാനം സ്നേഹം.. ആണ് ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് . ഒരു ഉന്നക്കായുടെ പേരും പറഞ്ഞു തുടങ്ങിവച്ച താങ്കളുടേതായ ഈ അഭിപ്രായം ഹിന്ദുവായി ജനിച്ചു അല്ലാഹുവിൽ വിശ്വാസമർപ്പിച്ച എനിക്കു തന്നെ വിഷമം തരുന്നുണ്ടേൽ പിന്നെ ബാക്കി പറയേണ്ടതില്ല.
നിങ്ങൾ ഇനിയും പക്വ്ത ആവേണ്ടിയിരിക്കുന്നു. നമ്മൾ ജനിച്ച മതവും വിശ്വാസവും നമ്മുടെ പെറ്റമ്മക്ക് തുല്യം . ഫേസ്ബുക് , ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽമീഡിയയിൽ അമ്മാനമാടാൻ ഒരു മനുഷ്യന്റെ വിശ്വാസം, ഭക്തി എന്നതു adaar love പടത്തിലെ കണ്ണിറുക്കി കാട്ടലല്ല.. താങ്കളുടെ power star സിനിമയ്ക്കു എന്റെ ആശംസകൾ .. ആര് ഏന്തു പറഞ്ഞാലും താങ്കൾക്ക് താങ്കളുടേതായ മറുപടി കാണും അതിനു കുറേപേർ likes & comment ഇടുന്നു എന്ന ഒരു കാരണം വച്ച് താങ്കൾ ശരിയാണ് എന്നർഥം ലവലേശം ഇല്ല. താങ്കൾക്ക് പരിശുദ്ധ റമദാനെ ചൊല്ലിയോ , പരിശുദ്ധ ഖുറാനെ കുറിച്ചോ എന്തു സംശയം ഉണ്ടേലും ചോദിയ്ക്കാൻ മടിക്കണ്ട , എന്നാലാവുന്നപോലെ പറഞ്ഞുതരാം.