Latest News

ഷൂട്ടിങ്ങിനിടയില്‍ നടി മാളവിക മോഹനന്റെ തല്ല് കൊണ്ട് നായകന്റെ താടിയെല്ല് തകര്‍ന്നു;യുദ്ധ്ര സിനിമയുടെ പ്രമോഷനിടെ സിദ്ധാര്‍ത്ഥ് പങ്ക് വച്ചത്

Malayalilife
 ഷൂട്ടിങ്ങിനിടയില്‍ നടി മാളവിക മോഹനന്റെ തല്ല് കൊണ്ട് നായകന്റെ താടിയെല്ല് തകര്‍ന്നു;യുദ്ധ്ര സിനിമയുടെ പ്രമോഷനിടെ സിദ്ധാര്‍ത്ഥ് പങ്ക് വച്ചത്

മാളവിക മോഹനന്‍ നായികയായി വരാനിരിക്കുന്ന ചിത്രമാണ് യുദ്ധ്ര. സിദ്ധാന്ത് ചതുര്‍വേദിയാണ് നായകന്‍. ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് സിദ്ധാന്ത് ചതുര്‍വേദി വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്. മാളവിക മോഹന്‍ ചിത്രീകരണത്തിനിടെ ശരിക്കും തന്നെ തല്ലിയെന്ന് സിദ്ധാന്ത് ചതുര്‍വേദി തമാശയോടെ പറഞ്ഞതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ആണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം പങ്ക് വച്ചത്. മാളവിക മോഹന്‍ തന്നെ തല്ലി എന്നാണ് നായകന്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു എങ്കിലും തന്നെ ശരിക്കും തല്ലി എന്നാണ് നായകന്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചില്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 

ഈ വിഷയത്തെക്കുറിച്ച് മാളവികയോട് ചോദിച്ചപ്പോള്‍ അവര്‍ ഇതും ശരിവെക്കുന്നുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ ആയിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. നായിക കഥാപാത്രത്തിനോട് മാളവികയുടെ കഥാപാത്രം ദേഷ്യപ്പെടുന്നതാണ് സീന്‍. സംവിധായകന്‍ രവി രംഗം ചിത്രീകരിച്ചു ആവേശഭരിതനായി. തൊട്ടടുത്ത നിമിഷം താന്‍ കാണുന്നത് തന്റെ മുഖത്ത് സിദ്ധാന്ത ഐസ് വെച്ചിരിക്കുന്നതാണ് എന്നാണ് മാളവിക പറയുന്നത്. ഐസും തന്റെ താടിയെല്ലും തകര്‍ത്തു എന്ന് പറയുകയായിരുന്നു നായകന്‍. ഇതിന് മാളവിക നല്‍കിയ മറുപടിയും വളരെ രസകരമായിരുന്നു. നായകനെ ശരിക്കും തല്ലിയില്ലെങ്കില്‍ അത് വ്യാജമായി തോന്നുമായിരുന്നു എന്നാണ് മാളവിക നല്‍കിയ മറുപടി.

അതേസമയം തങ്കലാന്‍ എന്ന സിനിമയിലാണ് താരം അവസാനമായി വേഷമിട്ടത്. പാ രഞ്ജിത്ത് സംവിധാനം ഒരു മതേതര സിനിമയാണ്. ദളിത് അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു സിനിമയാണ്. അതുകൊണ്ടുതന്നെ ഈ സിനിമ ഇത്രയും പെട്ടെന്ന് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഈ നാട്ടിലെ സാംസ്‌കാരിക നായകര്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയന് കത്തും നല്‍കണമെന്നും ഒരു വിഭാഗം സാംസ്‌കാരിക വിഭാഗം പ്രേക്ഷകര്‍ പറയുന്നു.

siddhant about yudhra heroine

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക