യൂ ട്യൂബിൽ റിലീസ് ചെയ്യ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകൾ കണ്ട് ആസ്വദിച്ച ഹ്രസ്വചിത്രമാണ് " ഹോൺടിഗ് ' ദുബായിലെ ഒരു കൂട്ടം സുഹൃത്ത് സംഘങ്ങൾക്ക് ഇടയിൽ പിറന്ന ഈ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ' സരിത്ത് രാജും ' ' എബിൻ അവിട്ടപ്പള്ളിയും ചേർന്നാണ്. ഹേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുറഞ്ഞ മുതൽ മുടക്കിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയിരിക്കുന്നത് , സാൻ ഹുസൈയ്ൻ, ഹരിപ്രസാദ്ഗോപിനാഥൻ, താരിക്ക് അഷറഫ്, ശ്രീജിത്ത് , സഞ്ജു ലാൽ എന്നിവരാണ്. അരമണിക്കൂറിൽ താഴേ ദൈർഘ്യമുള്ള ചിത്രത്തിൻ്റെ ക്യാമറ കൈയ്യ് കാര്യം ചെയ്തിരിക്കുന്നത് അനിൽ ഈശ്വറും, പവി. കെ.പവനും ചേർന്നാണ്.ചിത്രത്തിൻ്റെ എഡിറ്റിംഗ് നിരജനും, ചീഫ് അസ്സോസിയേറ്റ് എഡിറ്റിംഗ് മുഷ്താക്ക് റഹ്മാനും, അസ്സോസിയേറ്റ് ഡയറക്റ്റർ ഡേവിഡ് റ്റോമിലിൻ, സുമേഷ് മുണ്ടക്കലും ആണ്.
ദുബായ് കേന്ദ്ര ആസ്ഥനമാക്കി ചിത്രികരിച്ചിരിക്കുന്ന ചിത്രത്തിൻ്റെ പ്രമുഖ മായ ചില ഭാഗങ്ങൾ കേരളത്തിലും ചിത്രീകരിച്ചിരിക്കുന്നു. അസിസ്റ്റ് ഡയറക്റ്റേഴ്സ് ആയി ചിത്രത്തെ അനുഗമിച്ചത്, വിജയകുമാർ വെള്ളായി, ജിതേഷ് വെളിയത്ത്, വിജയൻ വെളമാനൂർ, ഹരി എന്നിവർ അടങ്ങുന്ന സംഘമാണ്. സുഹൃത്ത് സംഘത്തിൻ്റെ നർമ്മ സംഭാഷണത്തിൽ നിന്നും തുടങ്ങുന്ന ചിത്രം നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് ഒരു 'സസ്പൻസ് ത്രില്ലർ ക്ലൈമാക്സി' ലേക്കാണ്. നിജിത് ചന്ദ്രൻ കലാസംവിധായകനായി എത്തുന്ന "ഹോൺ ടിഗ് " ൽ സെക്കൻ്റ് യൂണിറ്റ് ക്യാമറമാൻ ആയി പ്രശാന്ത് .സീ.ബോസും, അസോസിയേറ്റ് ക്യാമറാമാൻ ആയി ശ്യാം ശശിന്ദ്രൻ, ആർട്ട് അസോസിയേറ്റായി വിനീഷ് വത്സൻ , ഷംഷുദിൻ .കെ .പി, അനൂബ് .എം, എന്നിവർ അടങ്ങുന്ന സംഘമെത്തുന്നു.
ഗുഡ് വിൽ എന്റർടൈൻമെന്റ് യൂ ട്യൂബ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യ്ത ചിത്രത്തിൻ്റെ ഡിജിറ്റൽ പാർട്ണർ ആവിയർ ടെക്നോളജി ആണ്. ചിത്രത്തിന് പിൻതുണയുമായി പ്രമുഖ ചലചിത്ര നടി അഹാന കൃഷ്ണ, ചലചിത്ര നടൻ ഹരിശ്രീ അശോകൻ, ഷൈൻ ടോം ചാക്കോ, ഐ.എം.വിജയൻ, നിർമ്മൽ പാലാഴി എന്നിവർ അടങ്ങുന്ന ചലചിത്ര സംഘമാണ് പ്രേക്ഷകർക്കായി യൂട്യുബിൽ "ഹോൺ ടിഗ് " തുറന്ന് കൊടുത്തത്.