അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം സെല്‍ഫി റിലിസിനൊരുങ്ങുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് സെല്‍ഫി
അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും സുപ്രിയ പങ്ക് വച്ചിട്ടുണ്ട്. കൂടാതെ പൃഥിരാജിനൊപ്പമുള്ള സെല്‍ഫിയും സുപ്രിയ പേജിലൂടെ പങ്ക് വച്ചിരുന്നു.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മാണ നിരയിലുണ്ട്. സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശര്‍മയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.
വിലായത്ത് ബുദ്ധ, ആടുജീവിതം എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് വരാന്‍ പോകുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന എമ്പുരാന്‍ ഈവര്‍ഷം മദ്ധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. ടൈസണ്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. മുരളിഗോപി ആണ് എമ്പുരാന്റെയും ടൈസണിന്റെയും രചന നിര്‍വഹിക്കുന്നത്.