ഒരുകാലത്ത് നായികയായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സരിത. അഭിനയമെല്ലാം ഉപേക്ഷിച്ച് പ്രതീക്ഷയോടെയാണ് നടന്‍ മുകേഷിനൊപ്പമുള്ള ജീവിതം സരിത തുടങ്ങിയത്. എന്നാല്‍ നടിയ്ക്ക് പറ്റിയത് വലിയൊരു തെറ്റായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും നടനില്‍ നിന്നും വലിയ പീഡനങ്ങളാണ് നടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഒടുക്കം ഗത്യന്തരമില്ലാതെ ഡിവോഴ്സ് വാങ്ങി രണ്ടു മക്കളേയും കൂട്ടി രക്ഷപ്പെട്ട നടി ഇപ്പോള്‍ ഗള്‍ഫിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. രണ്ട് ആണ്മക്കളേയും നല്ല രീതിയില്‍ പഠിപ്പിക്കുകയും ഒരാള്‍ അഭിനേതാവും ഡോക്ടറുമൊക്കെയാണ്. എന്നാലിപ്പോഴിതാ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സരിത വിവാഹത്തിനു മുമ്പ് വരെ ഒരു നല്ല ശരീരപ്രകൃതി കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍ മുകേഷുമായുള്ള വിവാഹത്തോടെയും മക്കള്‍ കൂടി ജനിക്കുകയും ചെയ്തതോടെ രൂപത്തില്‍ വലിയ മാറ്റങ്ങളും വന്നിരുന്നു. അടുത്ത കാലം വരെയ്ക്കും വലിയ മാറ്റങ്ങളൊന്നും നടിയ്ക്ക് സംഭവിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ, സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയ സരിതയുടെ ശരീരപ്രകൃതിയില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. മകന്‍ ശ്രാവണ്‍ മുകേഷിന്റെ സുമതി വളവ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മകനൊപ്പം എത്തിയ അമ്മയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കൃത്യമായ ഡയറ്റ് പ്ലാനിലൂടെ നടിയ്ക്ക് വന്നിരിക്കുന്ന രൂപമാറ്റം ഞെട്ടിക്കുന്നതാണ്. പിങ്ക് - ഗോള്‍ഡന്‍ സല്‍വാറില്‍ അതിസുന്ദരിയായ നടിയെയാണ് മകനൊപ്പമുളള ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നടി അനശ്വരാ രാജനൊപ്പം പകര്‍ത്തിയ ചിത്രത്തിലും ഈ മാറ്റം കാണാന്‍ സാധിക്കുന്നതാണ്. അന്നൊരു അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനായിരുന്നു സരിത എത്തിയത്. നേരത്തെ സ്ഥിരമായി സാരിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സരിത ഇപ്പോള്‍ സല്‍വാര്‍ ധരിക്കുന്ന തരത്തിലേക്ക് രൂപമാറ്റം വരുത്തിയിരിക്കുകയാണ്. 64-ാം വയസിലാണ് ഈ മാറ്റം എന്നതാണ് ആരാധകരെയും അത്ഭുതപ്പെടുത്തുന്നത്.
ഒരിടവേളക്കുശേഷം സരിത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരുന്നു. ശിവകാര്‍ദികേയന്‍ നായകനായി അഭിനയിച്ച മാവീരന്‍ എന്ന സിനിമയിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സരിതയുടെ തിരിച്ചുവരവ്. കാതോടു കാതോരം, കുട്ടേട്ടന്‍, സംഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളായി മാറിയ നടിയായിരുന്നു സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണ് എങ്കിലും, തമിഴ് ഇന്‍ഡസ്ട്രിയില്‍ വേരുറപ്പിച്ച താരം കൂടിയായിരുന്നു സരിത. കന്നഡ, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലും തന്റേതായ ഇടം നടി കണ്ടെത്തി.
നാല് ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സരിത, അഭിനയത്തിന് പുറമെ പ്രമുഖ ദക്ഷിണേന്ത്യന്‍ നായികമാരുടെ സ്വരമായും സിനിമകളില്‍ തിളങ്ങിയിരുന്നു. വിജയശാന്തി, രമ്യ കൃഷ്ണന്‍, മീന, സുഹാസിനി, നഗ്മ, സൗന്ദര്യ തുടങ്ങിയ പ്രമുഖ നായികമാര്‍ക്ക് വേണ്ടി, കൂടുതല്‍ സിനിമകളിലും ഡബ്ബ് ചെയ്തു വന്നിരുന്നത് സരിതയാണ്. മികച്ച നടിക്കുള്ള തമിഴ്, തെലുഗു, കന്നഡ ഇന്‍ഡസ്ട്രികളിലെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സരിത, മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും പലതവണ നേടിയിട്ടുണ്ട്. അമ്മക്കിളിക്കൂട് എന്ന സിനിമയിലാണ് മലയാളത്തില്‍ സരിത അവസാനമായി അഭിനയിച്ചത്.
മലയാള സിനിമാ ലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും. ഭര്‍ത്താവിനേക്കാള്‍ ഏറെ താരമൂല്യമുള്ള അഭിനേത്രിയുമായിരുന്നു 1987 കാലഘട്ടത്തില്‍ സരിത. എന്നാല്‍ വിവാഹശേഷം, തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് ഒഴിവാക്കി; കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലും കന്നഡയിലും മലയാളത്തിലുമായി അന്ന് സരിത തിളങ്ങി നില്‍ക്കുകയായിരുന്നു. കമല്‍ഹാസനുമായി ഒന്നിച്ചഭിനയിച്ച സരിത അതിവേഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായത്.
പിന്നീട് നടന്‍ മുകേഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത സിനിമയില്‍ വളരെ സജീവമായി.
എണ്‍പതുകളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിലെത്തുന്നത്. 1982 ല്‍ ബലൂണ്‍ എന്ന സിനിമയില്‍ മുകേഷ് നായകനായി. പിന്നീട് മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് കടുത്ത പ്രണയമായി. തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും ഒന്നിച്ചഭിനയിച്ചു.
ഈ സിനിമയുടെ സെറ്റിലാണ് മുകേഷും സരിതയുമായുള്ള പ്രണയം തീവ്രതയിലേക്ക് എത്തിയത്. മമ്മൂട്ടിയും ഈ പ്രണയത്തിനു സാക്ഷിയാണ്. ഒടുവില്‍ മുകേഷും സരിതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും പ്രണയവും വിവാഹവും തെന്നിന്ത്യന്‍ സിനിമാലോകം വലിയ ആഘോഷമാക്കി. മുകേഷിനെ വിവാഹം ചെയ്തതോടെ സരിത അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടന്നു.
പക്ഷെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച് പോയ സരിതയ്ക്ക് മുകേഷിനൊപ്പമുള്ള ജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരിത താന്‍ അനുഭവിച്ച ദുരിതങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ മലയാളികള്‍ അമ്പരന്നു. അത്രത്തോളം ക്രൂരമായിട്ടാണ് ഭര്‍ത്താവ് മുകേഷ് തന്നോട് പെരുമാറിയിരുന്നതെന്നാണ് സരിത പറഞ്ഞിരുന്നത്.