കൊറോണ പടരാന്‍ തുടങ്ങിയതിന് പിന്നാലെ ലോക്ഡൗണും എത്തിയതോടെ ചടങ്ങുകള്‍ക്കൊക്കെ പല തരത്തിലും നിയന്ത്രണങ്ങളുണ്ടായി. എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ക്കുളളില്‍ സിനിമാലോകത്ത് നിന്നും ഇത്രയധികം സന്തോഷ വാര്‍ത്തകളെത്തിയ സമയം മറ്റൊന്നുണ്ടാകില്ല. നിരവധി വിവാഹങ്ങളാണ് 2020ല്‍ നടന്നതും ഈ വര്‍ഷം തുടക്കത്തില്‍ നടക്കുന്നതും. നിരവധി താരങ്ങളാണ് അമ്മയായതും. രോഗവും ലോക്ഡൗണും ഒക്കെയായി നിരവധി ദുരന്തങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായെങ്കിലും അതിനമെയെല്ലാം അതിജീവിച്ച് സ്വന്തം ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ സിനിമാലോകത്ത് നിന്നും മറ്റൊരു സന്തോഷ വാര്‍ത്തയാണ് എത്തുന്നത്.
നടി ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തയാണ് എത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. വിവാഹ തീയതി സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.പ്രിയദര്‍ശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകള്‍ കൂടി ശരണ്യയ്ക്കുണ്ട്. സംവിധായകനും നടനുമായ പൊന്‍വണ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്.
1996 ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ നായകന്‍ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. ശരണ്യയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രമായിരുന്നു സീനു രാമസ്വാമി സംവിധാനം ചെയ്ത തെന്‍മേര്‍ക്ക് പറുവക്കാട്ര്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും 'വീരായി' ശരണ്യയ്ക്ക് നേടി കൊടുത്തു. 2005-ല്‍ പുറത്തിറങ്ങിയ 'റാം' സിനിമ മുതല്‍ അമ്മ വേഷങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങി.അതിനു ശേഷം നിരവധി അമ്മ വേഷങ്ങള്‍ താരത്തെ തേടി വന്നു.ഒരുമിച്ച് ഇറങ്ങുന്ന സിനമകളില്‍ പലതിലും ശരണ്യ തന്നെയാവും നായകന്റെ അമ്മ.ഉദാഹരണത്തിന് 2016 ഒക്ടോബറില്‍ ഇറങ്ങിയ 'റെമോ' യിലും 'കൊടി' യിലും ശരണ്യ തന്നെയായിരുന്നു നായകന്റെ അമ്മ.
പണ്ട് നായികയായി അഭിനയിച്ചപ്പോള്‍ കിട്ടാതിരുന്ന പ്രശസ്തിയും അന്ഗീകാരവും അവരെ തേടി എത്തി. 2011 - ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടി.ഇപ്പോഴും സ്ഥിരമായി തമിഴ് മുനിര നായകന്മാരുടെ അമ്മയായി നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുന്നു. 80 കളില്‍ മലയാളം സിനിമകളില്‍ നായിക വേഷങ്ങളില്‍ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യനി'ലൂടെയാണ്.