Latest News

പുരസ്‌കാര നിറവില്‍ വീണ്ടും രാജമൗലി ചിത്രം; ഹോളിവുഡ് ക്രിട്ടിക്സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ആര്‍ആര്‍ആര്‍

Malayalilife
പുരസ്‌കാര നിറവില്‍ വീണ്ടും രാജമൗലി ചിത്രം; ഹോളിവുഡ് ക്രിട്ടിക്സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ആര്‍ആര്‍ആര്‍

വീണ്ടും പുരസ്‌കാത്തിളക്കത്തില്‍ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്സില്‍ മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം, മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന്റെ നേട്ടം. സംവിധായകന്‍ എസ്എസ് രാജമൗലിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകുന്നില്ലെന്ന് രാജമൗലി പറഞ്ഞു. ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. 

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്‌കര്‍ നാമനിര്‍ദേശം ചിത്രം സ്വന്തമാക്കിയത്.

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം എം കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം. മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം.

rrr wins best international film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES