നടന് പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് സമയം ചിലവിടുന്നത്. മകള്‍ അലംകൃത ഇപ്പോള്‍ അച്ഛനെഅടുത്തുകിട്ടിയ സന്തോഷത്തിലാണ്.
കൊറോണക്കാലത്ത് മകള്‍ വരച്ച ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി സുപ്രിയയും പൃഥ്വിരാജും പങ്കുവയ്ക്കാറുണ്ടായിരുന്നു. അലംകൃതയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. മുഖം വ്യക്തമായി കാണാന്‍ സാധിക്കാച്ച ചിത്രങ്ങള്‍ പങ്കുവയ്ക്കാത്ത പൃഥ്വിരാജിനോട് പ്രേക്ഷകര്‍ പലപ്പോഴും പരിഭവവും പറയാറുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ശരീര സംരക്ഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
കഴിഞ്ഞ ദിവസം എത്തിയ മമ്മൂക്കയുടെ മസില് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍, മമ്മൂക്ക, ടോവിനോ തുടങ്ങിയവരൊക്കെ ഫിറ്റസ് വളരെയെറെ ശ്രദ്ധിക്കുന്നവരാണ്. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ച് ടോവിനോ എത്താറുണ്ട്. കഴിഞ്ഞ ദിവസം തന്റെ അപ്പനോടൊപ്പമുളള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് താരം എത്തിയിരുന്നു. ഇപ്പോള്‍ തന്റെ പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയുമായി എത്തിയിരിക്കയാണ് പൃഥ്വിരാജ്. 130 കിലോ ഡെഡ്ഡ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അഞ്ചു തവണയാണ് ലിഫ്റ്റ് ചെയ്യുന്നത്. വീട്ടില്‍ സ്ജ്ജമാക്കിയ ജിമ്മാണെന്നാണ് വ്യക്തമാകുന്നത്. വീഡിയോയ്ക്ക് കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്.