Latest News

ഇംഗ്ലീഷ് ഗാനത്തിനൊപ്പം ഗിത്താറില്‍ ഈണമിട്ട് പ്രണവ് മോഹന്‍ലാല്‍; മനോഹരമെന്ന് ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

Malayalilife
ഇംഗ്ലീഷ് ഗാനത്തിനൊപ്പം ഗിത്താറില്‍ ഈണമിട്ട് പ്രണവ് മോഹന്‍ലാല്‍; മനോഹരമെന്ന് ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

സാമൂഹികമാധ്യമത്തിലും അത്ര സജീവമായിരുന്ന നടനായിരുന്നു പ്രണവ് മോഹന്‍ലാല്‍.എന്നാല്‍ ഈയിടെയായി ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട് പ്രണവ് . തന്റെ യാത്രാചിത്രങ്ങളും വീഡിയോകളുമെല്ലാം താരം  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെയ്ക്കാറുണ്ട്. 

പ്രണവിപ്പോള്‍ മൊറോക്കയിലാണ് എന്നാണ് സൂചന. യാത്രയ്ക്കിടയില്‍ താരം ഒരു വേദിയില്‍ പാട്ടുപാടി ഗിറ്റാര്‍ വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കന്‍ ബ്ലൂസ് സോങ് വിഭാഗത്തില്‍പ്പെടുന്ന ലൂയിസ് ആംസ്ട്രോങ്ങിന്റെ സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസാണ് പ്രണവ് ആലപിച്ചിരിക്കുന്നത്.

താരത്തിന്റെ ആലാപനം കേട്ടിരിക്കുന്ന കാണികളും കൈയ്യടിക്കുന്ന ശബ്ദവും വീഡിയോയിലുണ്ട്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. സിനിമാരംഗത്തുള്ള പ്രമുഖരും അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

pranav mohanlal singing video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക