Latest News

മറ്റെന്തിനെക്കാളും തളര്‍ത്തിയ അഞ്ചു വയസ്സുകാരന്‍ മകന്റെ വേര്‍പാട്; 45ാം വയസ്സിലെ രണ്ടാം വിവാഹം; നടന്‍ പ്രകാശ് രാജിന്റെ ജീവിതം

Malayalilife
മറ്റെന്തിനെക്കാളും തളര്‍ത്തിയ അഞ്ചു വയസ്സുകാരന്‍ മകന്റെ വേര്‍പാട്; 45ാം വയസ്സിലെ രണ്ടാം വിവാഹം; നടന്‍ പ്രകാശ് രാജിന്റെ ജീവിതം
നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് പ്രകാശ് രാജ്. പാണ്ടിപ്പട എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയമാണ് മലയാളികള്‍ക്ക് താരത്തെ സുപരിചിതനാക്കിയത്. ചിത്രത്തില്‍ വില്ലത്തരവും കോമഡിയുമെല്ലാം ഒരുപോലെ താരം കൈകാര്യം ചെയ്തിരുന്നു. ബോളിവുഡ്ഡിലടക്കം മികച്ച വേഷങ്ങളിലാണ് താരം തിളങ്ങിയത്. സിനിമ പോലെ തന്നെ പ്രകാശ് രാജിന്റെ കുടുംബ ജീവിതവും ചര്‍ച്ചയാകാറുണ്ട്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനാവുന്നത്. മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിന് ശേഷം ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞതിനെക്കുറിച്ചും പ്രകാശ് രാജ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

2004 ലാണ് തന്റെ അഞ്ച് വയസുകാരനായ മകന്റെ വിയോഗമെന്ന് പ്രകാശ് രാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുത്തലാണ് അദ്ദേഹം വ്യക്തമാക്കിയത്.മകന് അന്ന് അഞ്ച് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാടെന്നും അദ്ദേഹം പറയുന്നു.

ഡിസ്‌കോ ശാന്തിയുടെ അനുജത്തിയും നടിയുമായ ലളിതകുമാരിയായിരുന്നു പ്രകാശ് രാജിന്റെ ഭാര്യ. എന്നാല്‍ മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുളള ജീവിതം മാറി. അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ലളിത ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും ഡിവേഴ്‌സിന് തയ്യാറെടുക്കുകയായിരുന്നു. തനിക്ക് നുണ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും അതിനാല്‍ തന്റെ പെണ്‍മക്കളൊട്്  ഡിവേഴ്‌സിന് തയ്യാറെടുത്തതിന്റെ കാര്യങ്ങള്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. മക്കള്‍ രണ്ട് പേരും എനിക്കൊപ്പവും അവര്‍ക്കൊപ്പവുമായി നില്‍ക്കാറുണ്ട്. 2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിയുന്നത്. പിന്നീട് താരം മറ്റൊരു പ്രണയത്തിലായിരുന്നു.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൊനി വര്‍മ എന്ന കൊറിയോഗ്രാഫറെ പ്രകാശ് രാജ് കണ്ടുമുട്ടുന്നത്. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ 45-ാം വയസില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി. ലളിതയുമായി വേര്‍പിരിഞ്ഞ് ഡിവേഴ്‌സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടുന്നത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു. എന്റെ മക്കള്‍ക്കൊപ്പം പൊനി സമയം ചെലവഴിക്കണമെന്നായിരുന്നു എന്റെ ആവശ്യം. കാരണം അവളുടെ ആദ്യ വിവാഹമായിരുന്നിത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. വിവാഹവുമായി മുന്നോട്ട് പൊയ്‌ക്കോളു എന്നായിരുന്നു മക്കളുടെ അഭിപ്രായം. രണ്ടാം വിവാഹത്തോടെ സന്തോഷത്തോടെ കഴിയുകയാണ് പ്രകാശ് രാജും കുടുംബവും. 2016ലാണ് പ്രകാശ് രാജിനും പൊനിക്കും ഒരു മകന്‍ ജനിച്ചത്. വേദാന്ത് എന്നാണ് മകന്റെ പേര്. താന്‍ ഈശ്വരവിശ്വാസിയല്ലെന്ന് തുറന്നുപറഞ്ഞ നടന്‍ കൂടിയാണ് പ്രകാശ് രാജ്. നിലപാടുകളുടെ പേരില്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മുന്നിലാണ്.

 

ReplyReply allForward

   
prakash raj second marriage and real life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES