Latest News

അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം;തീയതി തനിക്ക് വ്യക്തമാക്കാനാകില്ല;നടന്‍ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍

Malayalilife
അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം;തീയതി തനിക്ക് വ്യക്തമാക്കാനാകില്ല;നടന്‍ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍

തെലുങ്ക് നടന്‍ പ്രഭാസിന്റെ വിവാഹിതനാകുന്ന ഏറെ നാളായി വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്.

താരത്തിന്റെ അച്ഛന്റെ സഹോദരന്‍ അന്തരിച്ച കൃഷ്ണം രാജുവിന്റെ ഭാര്യയും 
അമ്മായിയുമായ ശ്യാമള ദേവിയാണ് ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.

എസ്. എസ് രാജമൗലി സംവിധാനം ചെയ്ത' ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ബാഹുബലി സീരീസിന് ശേഷം പ്രഭാസ് ചെയ്തതെല്ലാം ബിഗ് ബജറ്റ് സിനിമകളായിരുന്നു. എന്നാല്‍ ഒന്നുപോലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിനൊപ്പം തന്നെ പ്രഭാസിന്റെ വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ്  ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കെ ജി എഫിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സംവിധായകന്‍ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ഇതിനകം നെറ്റ്ഫ്‌ലിക്‌സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുകയെന്നും  സലാറിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more topics: # പ്രഭാസ്
prabhass marriage reports

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക