Latest News

അതിഥികളെ തീരുമാനിക്കുന്നത് അവതാരകരല്ല; ചാനലില്‍ നിന്ന് പോന്നത് പ്രതിഫല പ്രശ്‌നം മൂലം; മെറീന തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല;കുറിപ്പുമായി പേളി; നടി വിളിച്ചെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നുവെന്നു മറുപടിയുമായി മെറിനയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Malayalilife
അതിഥികളെ തീരുമാനിക്കുന്നത് അവതാരകരല്ല; ചാനലില്‍ നിന്ന് പോന്നത് പ്രതിഫല പ്രശ്‌നം മൂലം; മെറീന തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല;കുറിപ്പുമായി പേളി; നടി വിളിച്ചെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നുവെന്നു മറുപടിയുമായി മെറിനയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് മറീന മൈക്കിള്‍ കുരിശിങ്കല്‍ നല്‍കിയ അഭിമുഖം വൈറലായിരുന്നു. പേരെടുത്ത് പറയാതെ പറയാതെ ഒറു ആങ്കര്‍ക്ക് നേരെ ഉന്നയിച്ച മറീനയുടെ ആരോപണം പേളി മാണിയെ കുറിച്ചാണെന്ന് അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തിരുന്നു. 

2017 ല്‍, താന്‍ എബി എന്ന സിനിമയൊക്കെ ചെയ്ത് നില്‍ക്കുന്ന കാലത്ത്, തന്നെ അഭിമുഖം ചെയ്യാന്‍ ഒരു ആങ്കര്‍ തയ്യാറായില്ല. ഞങ്ങള്‍ കാണാന്‍ ഒരുപോലെയാണ്. അവരൊരു മോട്ടിവേഷന്‍ സ്പീക്കര്‍ ആണെന്നൊക്കെയാണ് പറയുന്നത്. എന്നിട്ടും എന്നോട് എന്തുകൊണ്ട് ഇങ്ങനെ പെരുമാറി എന്നറിയില്ല. എന്നെ അഭിമുഖം ചെയ്യാന്‍ രണ്ട് തവണ വിളിച്ചിട്ടും മുടങ്ങിപ്പോയി. അതിന് ശേഷം വിളിച്ചപ്പോള്‍, കണ്‍ഫോം ആണെങ്കില്‍ മാത്രം പറയൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടു. എല്ലാം റെഡിയാക്കി ചെന്നപ്പോള്‍ സ്ഥിരം ആ ഷോ ആങ്കര്‍ ചെയ്യുന്ന ആളായിരുന്നില്ല എന്നെ അഭിമുഖം ചെയ്തത്. മറ്റൊരു ആര്‍ട്ടിസ്റ്റാണ്. എന്നെ അഭിമുഖം ചെയ്യാന്‍ താത്പര്യമില്ലാത്തതിനാല്‍ ആ ആങ്കര്‍ ഇറങ്ങിപ്പോയി എന്നാണ് എനിക്ക് ചാനലില്‍ നിന്ന് കിട്ടിയ വിവരം'- ഇതാണ് മെറീന മൈക്കല്‍ പറഞ്ഞ കാര്യം. ഇത് പേളിയെക്കുറിച്ചാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇക്കാര്യത്തില്‍ തന്റെ വശം വ്യക്തമാക്കി പേളിയും കുറിപ്പുമായി എത്തി.

തന്റെ യൂട്യൂബ് കമ്യൂണിറ്റി ചാനലില്‍ ഒരു പോസ്റ്റിട്ടിരുന്നു. മറീന ഉദ്ദരിച്ച ആ ആങ്കര്‍ ഞാന്‍ തന്നെയാണ് എന്ന് പേളി മാണി സമ്മതിച്ചു. 'കഴിഞ്ഞ ദിവസം എന്റെയും മറ്റൊരു ആര്‍ട്ടിസ്റ്റിന്റെയും പേരില്‍ യൂട്യൂബില്‍ നടക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നതായി കണ്ടു. എന്റെ പേരും ഫോട്ടോയും ഉപഗോയിച്ചുകൊണ്ടുള്ള തംപ്നെയിലും വാര്‍ത്തകളും പ്രചരിക്കുമ്പോള്‍ ഇതിനൊനു ക്ലാരറ്റി നല്‍കേണ്ടതുണ്ട്. ഞാന്‍ ആ ആര്‍ട്ടിസ്റ്റുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, എന്നെ ഉദ്ദേശിച്ചു തന്നെയാണ് അവര്‍ പറഞ്ഞത് എന്നറിഞ്ഞു. പക്ഷേ എന്താണ് സംഭവിച്ചത് എന്നത് എന്റെ ഭാഗത്ത് നിന്ന് പറയുന്നത് കേള്‍ക്കാന്‍ ആ ആര്‍ട്ടിസ്റ്റ് തയ്യാറായില്ല. ആ പ്രശ്നം ഇത്രയും വഷളാകുന്ന സാഹചര്യത്തില്‍ ഇവിടെ അത് പറയാന്‍ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ പോസ്റ്റ്.

2017 ല്‍ ചാനലുമായി എനിക്ക് പേമന്റുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായിരുന്നു. അത് കാരണം പാതിയില്‍ വച്ച് ആ ഷോ നിര്‍ത്തി പോരേണ്ട അവസ്ഥയുണ്ടായി. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. എന്തെന്നാല്‍ ആ പ്രശ്നം പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും, ഞാന്‍ പിന്മാറിയ സാഹചര്യത്തില്‍ ഷോ ഡിലേ ആവും. എനിക്ക് പകരം മറ്റൊരു ആര്‍ട്ടിസ്റ്റ് ആ ഷോയുടെ ആങ്കറായി വരികയും ചെയ്തു.

ഇപ്പോള്‍ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റിന് അവരുടെ തൊഴിലിടം നിഷേധിച്ചു, അവരെ പ്രമോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറി എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ വരുമ്പോള്‍ അത് വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പ്രചരിക്കുന്നതൊന്നും സത്യമല്ല. ആ ആര്‍ട്ടിസ്റ്റിനെ തെറ്റിദ്ധരിപ്പിച്ചതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഷോയില്‍ ആരൊക്കെ വരണം, ആരെയൊക്കെ അഭിമുഖം ചെയ്യണം എന്ന് തീരുമാനിക്കുന്നത് ആങ്കറല്ല. അത് പൂര്‍ണമായും ഷോ പ്രൊഡ്യൂസറുടെ താത്പര്യവും തീരുമാനവുമാണ്. ഷോ ഡിലേ ആയതിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല, എന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയും ചെയ്തു. കള്ളം പറയുകയും, ആ ആര്‍ട്ടിസ്റ്റിനോട് എന്നെ കുറിച്ച ആശയക്കുഴമുണ്ടാക്കുകയും ചെയ്തു. എനിക്ക് ആരോടും ഒരുതരത്തിലുള്ള വ്യക്തിവൈരാഗ്യവുമില്ല എന്ന് പറഞ്ഞ പേളി മാണി മറീന മൈക്കിളിന് ആശംസകളും അറിയിക്കുന്നുണ്ട്.

പേളിയുടെ കുറിപ്പ് വൈറലായതോടെ മറീനയ്‌ക്കെതിരെ സൈബറാക്രമണം രൂക്ഷമായി. എന്നാല്‍ ഇക്കാര്യങ്ങള്‍ സത്യമാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് തുറന്നു പറഞ്ഞതെന്ന് മറീന മനോരമയോട് പ്രതികരിച്ചു. മറീനയുടെ വാക്കുകള്‍: ''അവര്‍ നേരിട്ട് അല്ല എന്നെ വിളിച്ചത്. വേറെ ഒരാളുടെ നമ്പറില്‍ നിന്നാണ് എന്നോട് സംസാരിച്ചത്. അവരുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഞാന്‍ ചോദിച്ച ചില കാര്യങ്ങള്‍ക്ക് അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഫോണ്‍ വച്ചത്. എനിക്കുണ്ടായ അനുഭവം ആണ് ഞാന്‍ പറഞ്ഞത്. അതില്‍ അത്രയും ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല. തെറിവിളികള്‍ എനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്നു പറയുമ്പോള്‍ ഇതു സംഭവിക്കാറുള്ളതാണ്. ഞാന്‍ പറഞ്ഞതില്‍ സത്യം ഉള്ളതുകൊണ്ട് എനിക്ക് പേടിയില്ലയെന്നാണ് മെറിന പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ പേളി പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. തന്റെ രണ്ട് മക്കളേയും മടിയില്‍ ഇരുത്തിയാണ് പേളി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ പാഠങ്ങള്‍ പഠിക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്നതിനെക്കുറിച്ചാണ് പേളി കുറിപ്പില്‍ പറയുന്നത്. ''പ്രശ്നങ്ങളിലും വ്യക്തമായി കാണാന്‍ സാധിക്കുമ്പോഴാണ് സമാധാനം അറിയുന്നത്. പ്രശ്നങ്ങള്‍ അപ്രതക്ഷ്യമായതുകൊണ്ടല്ല അത്. മറിച്ച്, നിങ്ങളുടെ മനസ് അത് കൊണ്ടു നടക്കുന്നില്ലാത്തതിനാലാണ്. നിശ്ചയമായി നിന്ന് നിരീക്ഷിക്കുക. ജീവിതം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന്. നന്ദിയുടേയും ദയയുടേയും ശാന്തതയുടേയും ലളിതമായ പാഠങ്ങള്‍. ജീവിതത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നുള്ള പാഠങ്ങള്‍. അവയെല്ലാം നമ്മള്‍ പഠിക്കുന്നത് ജീവിതത്തിലെ സാഹചര്യങ്ങല്‍ലൂടെയാണ്. എത്ര നന്നായി പഠിക്കുന്നുവോ അത്രയും വേഗത്തില്‍ വളരാം'' എന്നാണ് പേളി പറയുന്നത്.

pearle maaney mareena michael

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക