ഞാനും എന്റെ കാമുകനും എന്ന ക്യാംപ്ഷനോടെ പാര്‍വ്വതി തിരുവോത്ത് പങ്ക് വച്ച പുതിയ ചിത്രവും ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; സൂര്യനെ പ്രണയിച്ചവള്‍.... പുരാണത്തിലെ കുന്തിയെ ഓര്‍മ്മവരുന്നുവെന്നും ആരാധകര്‍

Malayalilife
topbanner
 ഞാനും എന്റെ കാമുകനും എന്ന ക്യാംപ്ഷനോടെ പാര്‍വ്വതി തിരുവോത്ത് പങ്ക് വച്ച പുതിയ ചിത്രവും ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; സൂര്യനെ പ്രണയിച്ചവള്‍.... പുരാണത്തിലെ കുന്തിയെ ഓര്‍മ്മവരുന്നുവെന്നും ആരാധകര്‍

രിയറിന്റെ തുടക്കത്തില്‍ ചെറിയ സിനിമകളിലും സഹനടി വേഷങ്ങളും ചെയ്ത ഇന്ന് മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറിയ ആളാണ് പാര്‍വതി തിരുവോത്ത്. 2014-ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമായിരിക്കും പാര്‍വതി കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു തുടങ്ങിയത്. സ്ത്രീപക്ഷ സിനിമകളിലും പാര്‍വതി ഭാഗമാവുകയും ഡബ്ല്യൂ.സി.സിയുടെ തുടക്കക്കാരില്‍ ഒരാളാവുകയും ചെയ്തു.

തിരഞ്ഞെടുക്കുന്ന സിനിമകളില്‍ എല്ലാം തന്നെ വ്യത്യസ്തതയുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്തതിനു പുറമേ തന്നെ അന്യഭാഷകളിലും പാര്‍വതി മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു.സമൂഹ മാധ്യമങ്ങളില്‍ വളരെയധികം സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ നിരന്തരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്നതുപോലെതന്നെ വൈറലാകാനും അധികം സമയമെടുക്കാറില്ല. 

ഇപ്പോഴിതാ താരത്തിന്റെ കാമുകനെ പരിചയപ്പെടുത്തിക്കൊണ്ട്  പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി. ഫേസ്ബുക്കിലൂടെയാണ് താരം കാമുകനെ ആദ്യമായി ഫോട്ടോയിലൂടെ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് മറ്റാരുമല്ല സാക്ഷാല്‍ സൂര്യന്‍ തന്നെയാണ്. പാര്‍വതിയും സൂര്യനും തമ്മില്‍ പണ്ടുമുതലേ പ്രണയത്തിലാണ് എന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട് എന്നാണ് പാര്‍വതിയുടെ ആരാധകര്‍കമന്റുമായി എത്തിയിരിക്കുന്നത്.

അതേസമയം  സ്വപ്ന ടീമിനൊപ്പം എന്നു കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം  അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രം പാര്‍വതി പങ്കു വച്ചിരുന്നു. വിസ് ഫിലിം അവതരിപ്പിക്കുന്ന ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ഈ ചിത്രം. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പങ്കജ് ത്രിപതി, സഞ്ചന സങ്കി, പാര്‍വതി തിരുവോത്ത്, ജയ അഹ്‌സാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് റിതേഷ് ഷാ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അവിക് മുഖോപാധ്യായ് നിര്‍വഹിക്കുന്നു.

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വണ്ടര്‍ വുമണ്‍ ആണ് താരത്തിന്റേതായി  പുറത്തിറങ്ങിയ അവസാന ചിത്രം. സോണി ലൈവില്‍ റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയിരുന്നത്. വിക്രമിനൊപ്പം എത്തുന്ന തലങ്കാന ആണ് പാര്‍വതിയുടേതായി പുറത്തിറങ്ങാനുളള പുതിയ ചിത്രം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

parvathy thiruvothu lover

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES