കൈയടക്കമുള്ള നിരവധി വേഷങ്ങള്‍ സിനിമകളില്‍ ചെയ്ത് ശ്രദ്ധേയയാ നടിയാണ് പാര്‍വതി തിരുവോത്ത്. പല സൂപ്പര്‍ഹിറ്റുകളും നടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പല സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെയും തുറന്നടിച്ച കമന്റുകള്‍ പറഞ്ഞ പാര്‍വ്വതി സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. ഇപ്പോഴിതാ പാര്‍വ്വതി താന്‍ പീഡനത്തിന് ഇരയായ കാര്യം തുറന്നുപറഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
മുംബൈയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നപ്പോഴാണ് പാര്‍വതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ തുറന്നുപറച്ചിലെന്നതും ശ്രദ്ധേയമായി. മീ ടു ക്യാംപെയ്നിന്റെ പശ്ചാത്തലത്തില്‍ ഉറച്ച നിലപാടോടെയാണ് ഇത്തവണത്തെ മിയാമി ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്. മീ ടു ആരോപണത്തില്‍പ്പെട്ട താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ മേളയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
നാല് വയസ്സുള്ളപ്പോള്‍ പീഡനത്തിനിരയായെന്നാണ് പാര്‍വതി വെളിപ്പെടുത്തിയത്. പക്ഷേ പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. വീണ്ടും പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു സംഭവത്തെപ്പറ്റി പുറത്തുപറയാനെന്നും താരം പറയുന്നു.'അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട് എന്നും'', പാര്‍വതി കൂട്ടിച്ചേര്‍ത്തു.