ബേബി ഗേള്‍ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ നടന്‍ നിവിന്‍ പോളി ജോയിന്‍ ചെയ്തു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് നിവിന്‍ പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.
ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. 'തുറമുഖം', 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകര്‍ പറയുന്നത്.
മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്..ഗരുഡന്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളാണ് മുന്‍ ചിത്രങ്ങള്‍. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.