ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ബേസില്‍ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നോണ്‍സെന്‍സ് എന്ന ചിത്രത്തിനുശേഷം എം.സി. ജിതിന് സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്സ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ശരണ്‍ വേലായുധന് ആണ് ഛായാഗ്രഹണം. ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.2018ല്‍ റിലീസ് ചെയ്ത നോണ്‍സെന്‍സ് സ്പോര്‍ട്സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. റിനേഷ് ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം മലയാളത്തില്‍ മണിയറയിലെ അശോകനാണ് നസ്രിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ അതിഥി വേഷമാണ് അവതരിപ്പിച്ചത്.നാനിയുടെ അന്റ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയ നായികയായി അവസാനമായി റിലീസ് ചെയ്തത്