സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. വിവാഹശേഷം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ നസ്രിയ സജീവമാകുകയും ചെയ്തു. ഇരുവരും ഒന്നിച്ചെത്തിയ ട്രാന്‍സ് ന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നസ്രിയയുടെ കിടിലന്‍ ലുക്കാണ് ശ്രദ്ധിക്കപ്പെട്ടത്. എല്ലാക്കാര്യങ്ങള്‍ക്കും പിന്തുണ നല്‍കി നസ്രിയ ഫഹദിന്റെ കൂടെ എപ്പോഴുമുണ്ട്.
ഫഹദിനൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് നസ്രിയ എത്താറുണ്ട്. വളര്‍ത്തു നായയ്ക്കൊപ്പമുളള ചിത്രങ്ങളാണ് നസ്രിയ ഏറെയും പങ്കുവയ്ക്കാറുളളത്. നസ്രിയ തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അതിനൊന്നും താത്പര്യമില്ലാത്ത ആളാണ് ഫഹദ്. പൊതുവേ ആരോടും അധികം മിണ്ടാത്ത പെട്ടെന്ന് സുഹൃത്താകാത്ത സ്വഭാവക്കാരനാണ് ഫഹദ്. കുമ്പളങ്ങി നൈറ്റ്സ്, വരത്തന്‍ തുടങ്ങിയ സിനിമകള്‍ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നു. സിനിമകളില്‍ ഇല്ലാതിരുന്ന സമയത്ത് ഫഹദിനൊപ്പം ലൊക്കേഷനുകളില്‍ നസ്രിയയും എത്താറുണ്ടായിരുന്നു.
ഫഹദും നസ്രിയയും വിവാഹിതരായി ഇന്നേക്ക് ആറ് വര്‍ഷം തികയുകയാണ്. 2014 ആഗസ്റ്റ് 21നായിരുന്നു ഇരുവരും വിവാഹിതരായത്. താരദമ്പതികളുടെ ആറാം വിവാഹ വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. വിവാഹവാര്‍ഷിക ദിനത്തില്‍ നസ്രിയയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ലൈവ് എത്തിയിരിക്കയാണ് ഇരുവരും. എന്നാല്‍ ആദ്യ ലൈവ് തന്നെ പൊളിഞ്ഞ് പാളീസായി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം, ലവ്യൂ..ഹാപ്പി ആനിവേഴ്സറി എന്ന് കുറിച്ചാണ് നസ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹായ് എന്ന് പറഞ്ഞ് വീഡിയോ കാര്യമായി തുടങ്ങിയെങ്കിലും തൊട്ടടുത്ത നിമിഷം ഇരുവരും പൊട്ടിച്ചിരിക്കുകയായിരുന്നു. രസകരമായ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇട്യ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്ത ഫഹദിന് പിറന്നാള്‍ ആശംസിച്ച് നസ്രിയ എത്തിയിരുന്നു. ഒപ്പം ഫഹദിന്റെ പേരിലെ ഫെയ്ക്ക് അക്കൗണ്ട് താരം തുറന്ന് കാട്ടുകയും ചെയ്തിരുന്നു. ആദ്യത്തെ ലൈവ് തന്നെ തകര്‍ന്ന് പോയെങ്കിലും ഇവര്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.