Latest News

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പ്; ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

Malayalilife
 സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പ്; ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

സംസ്ഥാനത്ത് വീണ്ടും സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പ്. സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടാന്‍ ശ്രമിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് സംഘം സമീപിച്ചത്. 1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്ന് ജെറി അമല്‍ദേവ് പറഞ്ഞു. ആരോടും പറയരുത് എന്ന് നിര്‍ദ്ദേശം നല്‍കിയെന്നും ഒരാഴ്ച്ച നിരന്തരം ഫോണിലൂടെ ബന്ധപെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംഗീതസംവിധായകനെ വിളിച്ച സംഘം സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി പരാതി നല്‍കി.

സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 1,70000 രൂപ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ പണം നല്‍കിയില്ല. സൈബര്‍ തട്ടിപ്പ്,  ഓണ്‍ലൈനില്‍ ഇടപാടുകളിലെ തട്ടിപ്പ് എന്നിവയെക്കുറിച്ച് അറിയാത്ത പ്രായമായവരെ ലക്ഷ്യമിട്ടാണ് സംഘം വിലസുന്നത്.

ബോംബെയിലെ ധാരാവിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറയുകയും സിബിഐ സംഘം എന്ന രീതിയില്‍ ഭീഷണിപ്പെടുത്തി സംസാരിക്കുകയും ചെയ്തതായിട്ടാണ് സംഗീതസംവിധായകനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിരം സൈബര്‍ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകളില്‍ വീഴരുതെന്നുമാണ് പോലീസ് അറിയിക്കുന്നത്.

music director jerry amaldev

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES