Latest News

കണ്‍മണിക്കുട്ടിക്കായി എണ്ണ തയ്യാറാക്കി മുക്ത; മകള്‍ക്കൊപ്പമുളള വീഡിയോ പങ്കുവച്ച് താരം

Malayalilife
കണ്‍മണിക്കുട്ടിക്കായി എണ്ണ തയ്യാറാക്കി മുക്ത; മകള്‍ക്കൊപ്പമുളള വീഡിയോ പങ്കുവച്ച് താരം

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാരയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കണ്‍മണി എത്തി. 

കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മുക്ത തികഞ്ഞ ഒരു കുടുംബിനി തന്നെയാണ്. വീടും മകളെയും ഭര്‍ത്താവിനെയും നോക്കിയും യാത്രകള്‍ പോയും പാച ക പരീക്ഷണങ്ങള്‍ നടത്തിയും  സന്തോഷ ജീവിതം നയിക്കുകയാണ് മുക്ത ഇപ്പോള്‍. തന്റെ പാചക പരീക്ഷണങ്ങള്‍ മുക്ത എല്ലാവരോടും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മുടിയുടെ രഹസ്യം പങ്കുവച്ച് എത്തിയിരിക്കയാണ് മുക്ത.

വീട്ടില്‍ എണ്ണ കാച്ചുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കറ്റാര്‍വാഴ, നെല്ലിക്ക, ചുവന്നുള്ളി നന്നായിട്ടുണ്ട്, കീഴാര്‍ നെല്ലി, ബ്രമ്മി, മുയല്‍ച്ചെവി, മുക്കുറ്റി, കൃഷ്ണ തുളസി, ചെമ്പരത്തി പൂവ്, ചെത്തി പൂവ്, കറി വേപ്പില, മൈലാഞ്ചി, ശിവയ്ക പോടി മേടിച്ചത്, (കര്‍പ്പൂരം 4} ഇത്രയുമാണ് എടുത്തിരിക്കുന്നത്. ഇലകള്‍ ഇല്ലെങ്കില്‍ ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രം വച്ചും എണ്ണ ഉണ്ടാക്കാമെന്ന് മുക്ത പറയുന്നു.അത്രയും വറ്റിക്കുന്ന മുന്‍പ് എണ്ണ ഒഴിച്ചോളൂ വെന്നും മുക്ത കമന്റ്ിന് മറുപടിയായി പറയുന്നുണ്ട്. വീഡിയോ കാണാം.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES