ചാള മേരി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മോളി കണ്ണമാലി. പ്രായമോ രൂപമോ പിന്നും നോക്കാതെ മലയാളികള്‍ സ്‌നേഹിക്കുകയായിരുന്നു മോളിയെ. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. നിലവില്‍ അസുഖബാധിതയായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് മോളി. ഇപ്പൊള്‍ കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട വിവരമാണ് പങ്കുവയ്ക്കുന്നത്. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന നടി മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റിയതായി വിവരം.
ചികിത്സ തുടരുകയാണെന്നും വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മോളിയെ നഗരത്തിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പൊള്‍ മകന്‍ ജോളി അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വാക്കുകള്‍ ഇങ്ങനെ
'ആശുപത്രിയില്‍ കൊണ്ടുവന്ന അവസ്ഥയില്‍ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഐസിയുവില്‍ നിന്നും പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നും നേരത്തെ ഡോക്ടര്‍ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട്. ഐസിയുവില്‍ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകള്‍ക്ക് 5000ത്തിന് പുറത്ത് തുക ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും മകന്‍ പറയുന്നു.
സിനിമാ താരങ്ങളടക്കം പലരും മോളി കണ്ണമാലിയ്ക്ക് പ്രാര്‍ഥനയുമായി രംഗത്ത് വന്നിരുന്നു.
ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648