Latest News

മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും; ശോഭന നായികയായി എത്തുന്ന ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, തുടങ്ങി താരങ്ങളും

Malayalilife
മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും; ശോഭന നായികയായി എത്തുന്ന ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, തുടങ്ങി താരങ്ങളും

മോഹന്‍ലാലും ശോഭനയും, പതിനഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ഒരുമിക്കുന്ന തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.സാധാരണക്കാരനായ ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായാണ് ഷണ്മുഖം.

ഇയാളുടെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് തരുണ്‍മുര്‍ത്തി. ലളിതമായ പൂജ ചടങ്ങില്‍ തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധു മൂര്‍ത്തി സ്വിച്ചോണ്‍ നിര്‍വഹിച്ചു.

അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നല്‍കി. സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ സഹോദരനുമായ ഫര്‍ഹാന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഫര്‍ഹാന്‍ ആദ്യമായാണ് മോഹന്‍ലാല്‍ സിനിമയുടെ ഭാഗമാകുന്നത്.ബിനു പപ്പു,മണിയന്‍പിള്ള രാജു, ആര്‍ഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.നിരവധി പുതമുഖങ്ങളും അണിനിരക്കുന്നു. കഥ - കെ.ആര്‍. സുനില്‍തിരക്കഥ - തരുണ്‍ മൂര്‍ത്തി. - കെ.ആര്‍. സുനില്‍.ഛായാഗ്രഹണം - ഷാജികുമാര്‍.സംഗീതം ജെക്‌സ് ബിജോയ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊടുത്താസ്,

രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം.രജപുത്രാ റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തി ക്കുന്നു.പി.ആര്‍. ഒ വാഴൂര്‍ ജോസ്.

mohanlal tarunmoorthy film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES