Latest News

എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധായകനാകുന്ന ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍;  ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതി ഉപയോഗിക്കുന്ന ആദ്യ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍

Malayalilife
topbanner
എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധായകനാകുന്ന ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍;  ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതി ഉപയോഗിക്കുന്ന ആദ്യ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍

ഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കി.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്‍ മലയാളത്തില്‍ ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതി ഉപയോഗിക്കുന്ന ആദ്യ ചിത്രവുമായാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. 

സൈജു ശ്രീധരന്‍, ശബ്‌ന മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മേയില്‍ തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും സൈജു തന്നെയാണ്. മൂവി ബക്കറ്റ്, പെയില്‍ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് എന്‍ കോ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.കോ പ്രൊഡ്യൂസര്‍ രാഹുല്‍ രാജീവ്, സുരാജ് മേനോന്‍,കലാസംവിധാനം അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍,ആക്ഷന്‍ ഇര്‍ഫാന്‍ അമീര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി. പി.ആര്‍. ഒ എ. എസ് ദിനേശ്.

manju warrier movie footage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES