തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹ്യദയം കീഴടക്കിയ നടിയാണ് ഗൗതമി. നേരത്തെ ഒരു വിവാഹം കഴിച്ച് ആ ബന്ധത്തില്‍ ഒരു മകളുണ്ടായിരുന്ന ഗൗതമിയും നടന് കമല്‍ഹാസനുമായുള്ള ലിവിങ്ങ് ടുഗെദര്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. പത്തു വര്‍ഷത്തോളം ഒന്നിച്ച് താമസിച്ച ഇരുവരും എന്നാല്‍ 2016ല്‍ പിരിഞ്ഞു. നടി തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കമലുമൊത്ത് ഒന്നിച്ച് ജീവിക്കുന്നതിനിടയില്‍ ഗൗതമിക്ക് കാന്‍സര്‍ ബാധിച്ചിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് പുതിയ വാര്‍ത്തയാണ് എത്തുന്നത്.
തെന്നിന്ത്യന്‍ നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റില്‍. ഗൗതമിയും മകളും താമസിക്കുന്ന ചെന്നൈ കോട്ടൈവക്കത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ പാണ്ഡ്യന് എന്ന 28കാരാനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
വീട്ടിന്റെ പരിസരത്ത് ആരോ നുഴഞ്ഞു കയറുന്നത് ഇവിടെ ജോലി ചെയ്യുന്ന സതീഷ് എന്നൊരാളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം മറ്റുള്ളവരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പാണ്ഡ്യനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരന് താരത്തിന്റെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും ഇയാളെ കാണാനായാണ് പാണ്ഡ്യന് ഇവിടെയെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.