യുവതാരനിരയുടെ സാന്നിദ്ധ്യത്തിലൂടെ ഹിറ്റായി മാറിയ ആര്‍ഡിഎക്‌സില്‍ നായികയായെത്തി ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മഹിമ നമ്പ്യാര്‍. നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്. ഇപ്പോഴിതാ 'ജയ് ഗണേഷ്' എന്ന പുതിയ ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ നായികയായി എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഉണ്ണി മുകുന്ദന്‍ നായകനാവുന്ന രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' ചിത്രത്തിന്റെ പൂജ നവംബര്‍ ഒമ്പതിന് നടക്കും. ആദ്യമായാണ് രഞ്ജിത് ശങ്കര്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മഹിമ നമ്പ്യാര്‍ ചിത്രത്തില്‍ നായികയായി എത്തുന്ന വിവരം ഉണ്ണിമുകുന്ദനാണ് പങ്കുവച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് 'ജയ് ഗണേഷ്' നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം ആണ് . മഹിമ നമ്പ്യാര്‍ കാര്യസ്ഥനിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. മാസ്റ്റര്‍ പീസ്, മധുരരാജ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വാലാട്ടിയില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. ആര്‍.ഡി. എക്‌സില്‍ ഷെയ്ന്‍ നിഗമിന്റെ നായികയായി മിനി എന്ന കഥാപാത്രമായി ഗാനരംഗത്ത് നിറഞ്ഞുനിന്നു.