ആന്റണിക്കൊപ്പം മമ്മൂക്ക; ആന്റോ ജോസഫിനൊപ്പം മോഹന്‍ലാലും; പിന്നാലെ കുഞ്ചാക്കോയുമെത്തി; മഹേഷ് നാരായണന്‍ ചിത്രത്തിനായി താരങ്ങള്‍ ശ്രീലങ്കിയില്‍; ഷൂട്ടിനായി തിരിക്കുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറല്‍; ചിത്രത്തില്‍ മഞ്ജു വാര്യരും നയന്‍താരയും എത്തുമെന്നും റിപ്പോര്‍ട്ട്‌

Malayalilife
ആന്റണിക്കൊപ്പം മമ്മൂക്ക; ആന്റോ ജോസഫിനൊപ്പം മോഹന്‍ലാലും; പിന്നാലെ കുഞ്ചാക്കോയുമെത്തി; മഹേഷ് നാരായണന്‍ ചിത്രത്തിനായി താരങ്ങള്‍ ശ്രീലങ്കിയില്‍; ഷൂട്ടിനായി തിരിക്കുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറല്‍;  ചിത്രത്തില്‍ മഞ്ജു വാര്യരും നയന്‍താരയും എത്തുമെന്നും റിപ്പോര്‍ട്ട്‌

ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ മുന്നിലുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ഒരുമിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വലിയ ചര്‍ച്ചകള്‍ ആവുകയാണ്. 

ചിത്രത്തിന്റെ ഷൂട്ടിംഗിനായി താരങ്ങള്‍ കൊളോമ്പോയിലെത്തിയെന്നാണ് വിവരം. ഷൂട്ടിംഗ് ലൊക്കേഷന്‍ ചിത്രങ്ങള്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുള്ള പടമാണ് ചാക്കോച്ചന്‍ പങ്കുവച്ചത്. 

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്ത് വിട്ട ഒരു വിഡിയോയും സോഷ്യലി ടത്തില്‍ വൈറലാണ്. കൊളംബോയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തി ലെത്തിയ മമ്മൂട്ടിയാണ് ദൃശ്യത്തിലുള്ളത്ത്. സൂപ്പര്‍താരത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍, ആന്റണി പെരുമ്പാവൂര്‍, മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു. 

മോഹന്‍ലാല്‍ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ട്. രണ്ട് സൂപ്പര്‍താരങ്ങളും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്ത്, ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു.

മോഹന്‍ലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ സുഹൃത്തും മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവുമാണ് ആന്റോ ജോസഫ്. ആന്റണി പെരുമ്പാവൂരാകട്ടെ മോഹന്‍ലാലിന്റെ സുഹൃത്തും സിനിമാ നിര്‍മാതാവും. അങ്ങനെയിരിക്കെ നടന്‍ മമ്മൂട്ടി കൊളംബോയിലേക്ക് ആന്റണി പെരുമ്പാവൂരിനൊപ്പം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്റെയും കൗതുകമാര്‍ന്ന വീഡിയോ ഹിറ്റായിട്ടുണ്ട്. 
        
മമ്മൂട്ടിക്കാണ് ചിത്രത്തില്‍ കൂടുതല്‍ ദിവസം ചിത്രീകരണമുള്ളത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. 

കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈന്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പാനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശ്രീലങ്ക, കേരളം, ഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഫ്‌ലാഷ്ബാക്ക് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആകാംഷ നല്‍കുന്നുണ്ട്. ഡീ ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ചാവും ഫ്ളാഷ് ബാക്ക് രംഗങ്ങള്‍ ഒരുക്കുന്നത്. 

റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അവതരിപ്പിക്കുന്ന ചിത്രമാകും ഇത്. സെപ്റ്റംബര്‍ 15ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ മലയാളം സിനിമാ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് സിവി സാരഥി എന്നിവര്‍ പങ്കെടുത്തു. ശ്രീലങ്കയില്‍ 30 ദിവസത്തെ ചിത്രീകരണമാണ് ടീം പ്ലാന്‍ ചെയ്യുന്നത്.

ചിത്രത്തില്‍ മഞ്ജു വാര്യരും നയന്‍താരയും എത്തുമെന്നും റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. ഗാനരംഗത്ത് സാമന്ത, അതിഥി താരമായി വെങ്കിടേഷ്  ഫഹദ് ഫാസില്‍ തുടങ്ങിയവരും എത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. കന്നട താരം ശിവരാജ് കുമാര്‍, സൗബിന്‍ ഷാഹിര്‍, വിവേക് ഒബ്‌റോയ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷും നസ്‌ളനും അതിഥിതാരമായി എത്തുന്നു. തെന്നിന്ത്യന്‍ താരം സാമന്ത ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ഇതാദ്യമായാണ് സാമന്തയും ശിവരാജ് കുമാറും വെങ്കിടേഷും മലയാളചിത്രത്തിന്റെ ഭാഗമാകുന്നത്. ശ്രീലങ്കയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍ ഷാര്‍ജ ആണ്.

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ കൊളംബോയില്‍ സംഗമിക്കുമ്പോള്‍ 11 വര്‍ഷത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും നായകവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം 2008 ല്‍ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.


     

mahesh narayanan film srilanka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES