നടന് കമല്‍ ഹാസനെതിരെ പരാതി നല്‍കി നടി മധുമിത. മാനസികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുമിത കമല്‍ ഹാസനെതിരെ പരാതി നല്‍കിയത്. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണിലെ മുന്‍ മത്സരാര്‍ത്ഥികൂടിയാണ് നടി.കമല്‍ ഹാസനും മറ്റ് മത്സരാര്‍ത്ഥികളും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി നല്‍കിയത്. ചെനൈ നസ്രത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ബിഗ് ബോസില്‍ നിന്നും ഈയിടെ മധുമിത പുറത്തായിരുന്നു. ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമല്‍ ഹാസന്‍. മത്സരത്തിന് പുറത്തായതിന് ശേഷം മറ്റ് മത്സരാര്‍ത്ഥികള്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്നത്തില്‍ ഇടപെട്ടില്ലയെന്നും മധുമിത പരാതിയില്‍ പറയുന്നു.
ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. സ്റ്റാര്‍ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസില്‍ സംവിധായകനും നടനുമായ ചേരന്‍, നടി ഫാത്തിമാ ബാബു, വനിത വിജയകുമാര്‍, സാക്ഷി അഗര്‍വാള്‍, അഭിരാമി വെങ്കിടാചലം, കവിന്‍, ഷെറിന്‍ തുടങ്ങി 12 താരങ്ങളാണ് മത്സരാര്‍ഥികള്‍.ത്.