സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകള്‍ നിറയുകയാണ്. ഇതിനിടെ മകന്‍ മാധവ് സുരേഷ് പങ്ക് വച്ച ചിത്രവും പോസ്റ്റും ശ്രദ്ധ നേടുകയാണ്.വിവാദങ്ങള്‍ കത്തുമ്പോള്‍ അച്ഛനെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇളയമകന്‍ മാധവ്.
മാധവിന്റെ പോസ്റ്റില്‍ 99 പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇതാണ് എന്റെ ഒരു പരിഹാരം ,നിങ്ങളില്‍ ചിലര്‍ ദൈവത്തിന്റെ കോടതിയില്‍ വിലപിക്കപ്പെടും എന്നാണ് മാധവ് കുറിച്ചത്.
നാല് മക്കളാണ് സുരേഷ് ഗോപിയ്ക്കുള്ളത്. മൂത്തമകന്‍ ഗോകുല്‍ സുരേഷ് സിനിമയില്‍ സജീവമായതിനാല്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. ഇളയമകന്‍ മാധവ് സുരേഷും സിനിമയിലേക്ക് എത്തി കഴിഞ്ഞു. നിലവില്‍ മാധവ് അഭിനയിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയില്‍ നടനെ പിന്തുണച്ച് നിരവധി പേര്‍ എത്തിയെങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ ഏറെ ശ്രദ്ധേയമാവുകയാണ്