Latest News

കുറച്ച് ഞാവല്‍ പഴം കഴിച്ചിട്ടും നാവില്‍ പര്‍പ്പിള്‍ കളര്‍ വന്നില്ല; ഒടുവില്‍ ലാല്‍ ജോസ് നാവില്‍ കളര്‍ വരുത്താന്‍ ആവശ്യപ്പെട്ടു; രണ്ടാം ഭാവം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം മറന്നിട്ടുമെന്തിനോ' 4കെയിലേക്ക് റീമാസ്റ്റര്‍ ചെയത സന്തോഷം പങ്ക് വച്ച് ലെന കുറിച്ചത്

Malayalilife
കുറച്ച് ഞാവല്‍ പഴം കഴിച്ചിട്ടും നാവില്‍ പര്‍പ്പിള്‍ കളര്‍ വന്നില്ല; ഒടുവില്‍ ലാല്‍ ജോസ് നാവില്‍ കളര്‍ വരുത്താന്‍ ആവശ്യപ്പെട്ടു; രണ്ടാം ഭാവം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം മറന്നിട്ടുമെന്തിനോ' 4കെയിലേക്ക് റീമാസ്റ്റര്‍ ചെയത സന്തോഷം പങ്ക് വച്ച് ലെന കുറിച്ചത്

ലാല്‍ജോസിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 2001 ല്‍ റിലീസ് ചെയ്ത 'രണ്ടാം ഭാവം.സുരേഷ് ഗോപി, ബിജു മേനോന്‍, തിലകന്‍, നരേന്ദ്രപ്രസാദ്, ശ്രീവിദ്യ, പൂര്‍ണ്ണിമ, ലെന, സുകുമാരി, ലാല്‍ എന്നിവര്‍ അത്യുജ്ജ്വലമായി വേഷങ്ങള്‍ കൈകാര്യം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി ഇരട്ട വേഷത്തില്‍ ആണ് എത്തിയത്.

ചിത്രത്തിലെ 'മറന്നിട്ടുമെന്തിനോ എന്ന ഗാനം എക്കാലത്തെയും മനോഹര ഗാനങ്ങളില്‍ ഒന്നായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ വിദ്യാസാഗര്‍ സംഗീതം നല്‍കി പി ജയചന്ദ്രന്‍, സുജാത മോഹന്‍ എന്നിവരായിരുന്നു ആലപിച്ചത്. ഇപ്പോളിതാ ഗാനം  4കെയിലേക്ക് റീമാസ്റ്റര്‍ ചെയത സന്തോഷം പങ്ക് വച്ച് ലെന പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'മറന്നിട്ടുമെന്തിനോ' എന്ന ഗാനത്തില്‍ ഞാവല്‍പ്പഴം കഴിക്കുന്ന ലെനയെ കാണാം. പഴം കഴിച്ച ശേഷം അതിന്റെ നിറം നാവിലാകുമ്പോള്‍ അത് സുരേഷ് ഗോപിയെ കാണിച്ച് കുസൃതിയോടെ ചിരിക്കുന്ന ലെനയുടെ ദൃശ്യങ്ങളാണ് ചിത്രത്തിലെ ഗാനത്തിലൂടെ  കാണാവുന്നത്. എന്നാല്‍ ഈ  വയലറ്റ് നിറം എങ്ങനെയാണ് ഉണ്ടായത് എന്നാണ് ലെന ഇപ്പോള്‍  പറയുന്നത്.

ലെനയുടെ വാക്കുകള്‍...

'ഈ ഗാനരംഗത്തില്‍ എന്റെ നാവില്‍ എങ്ങനെ ആ നിറം വന്നെന്ന രഹസ്യം വെളിപ്പെടുത്താന്‍ പോവുകയാണ്. 2000 ത്തിലെ ഒരു മനോഹരമായ ദിവസത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്. ഞാന്‍ അന്ന് കുറച്ച് ഞാവല്‍പ്പഴം കഴിച്ചതിനെ തുടര്‍ന്ന് എന്റെ നാവിന്റെ നിറം മാറിയിരിക്കുകയായിരുന്നു.'

'ഇത് കണ്ട സംവിധായകന്‍ ലാല്‍ ജോസ് കുറച്ച് പെയിന്റ് എന്റെ നാവില്‍ വരക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അത് നിങ്ങള്‍ ഗാനരംഗത്തില്‍ കണ്ട പോലെയായി' എന്നാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
റന്നിട്ടുമെന്തിനോ' 4കെയിലേക്ക് റീമാസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മറക്കാനാകാത്ത ആ ഗാനം മികച്ച ക്ലാരിറ്റിയില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും ലെന എഴുതിയിരിക്കുന്നു.

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രൈം ഡ്രാമ ഗണത്തില്‍ പെട്ട  ചിത്രമാണ് 2001ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാവം.രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിച്ചത് കെ മനോഹരന്‍ ആണ്. സുരേഷ് ഗോപി, ബിജു മേനോന്‍, തിലകന്‍, പൂര്‍ണിമ, നരേന്ദ്ര പ്രസാദ്, ലെന എന്നിവരാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിച്ചത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

 

Read more topics: # രണ്ടാം ഭാവം,# ലെന,#
lena experiences in randam bhavam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES