കാന്‍ ചലച്ചിത്രമേളയില്‍ കാഞ്ചീവരം സാരി ധരിച്ച് നടി ഖുശ്ബു. മണിപ്പൂരി ചിത്രമായ 'ഇഷ്നോ'വിന്റെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ചാണ് ഖുശ്ബു റെഡ് കാര്‍പ്പറ്റിലെത്തിയത്.സാരി അണിഞ്ഞുളള ചിത്രങ്ങള്‍ ഖുശ്ബു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
നമ്മുടെ മനോഹരമായ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ മുന്നോട്ട്കൊണ്ടു പോകുന്നുവെന്ന് ഖുശ്ബു കുറിച്ചു. 'തെന്നിന്ത്യയിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ച് കാനിലെ റെഡ്കാര്‍പ്പറ്റില്‍. കൈത്തറിയില്‍ നെയ്തെടുത്ത ഓരോ സാരിയും നമ്മുടെ നെയ്ത്തുകാരുടെ കലയെ ജീവനോടെ നിര്‍ത്തുന്നു.' കാനില്‍ ഡെലിഗേറ്റായി പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഖുശ്ബു കുറിച്ചു....
ലോകമെമ്പാടുമുളള വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില അനുരാഗ് കാശ്യപിന്റെ കെന്നഡി, രാഹുല്‍ റോയ നായകനാകുന്ന ആഗ്ര, 1990 ല്‍ പുറത്തിറങ്ങിയ മണിപ്പൂരി ചിത്രം ഇഷാനോ തുടങ്ങിയ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നടക്കും.
സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായി 20 ാം വര്‍ഷവും ചടങ്ങില്‍ പങ്കെടുത്ത ഐശ്വര്യ റായിലയുടെ ചിത്രങ്ങളും വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. മകള്‍ ആരാധ്യയ്ക്കൊപ്പമായിരുന്നു താരം എത്തിയത്. നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു കാന്‍ വേദിയിലെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.