Latest News

'പേരില്‍ തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല': രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും; കൃഷ്ണകുമാറിന്റെ കുറിപ്പ്

Malayalilife
 'പേരില്‍ തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല': രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും; കൃഷ്ണകുമാറിന്റെ കുറിപ്പ്

നിക്ക് പശുക്കളോടുള്ള സ്‌നേഹത്തെ കുറിച്ച് വിശദമായ കുറിപ്പുമായി നടനും ബി ജെ പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. പേരില്‍ തന്നെ കൃഷ്ണന്‍ ഉള്ള തനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍ പറയുന്നു.പശുക്കളോടൊത്തുള്ള ചിത്രവും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.

തന്റെ ആരാധകരോട് സൗമ്യതയെയും ശാന്തതയെയും കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. പേരില്‍ത്തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നില്‍ക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകുംകൃഷ്ണകുമാര്‍ കുറിച്ചു.

അമ്മയുടെ മുലപാല്‍ കുടിച്ച് ജീവന്‍ നിലനിര്‍ത്തുന്നതു പോലെയാണ് പശുവിന്റെ പാലുമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. രണ്ടു പേരും അമ്മമാരാണെന്നും സമയം കിട്ടുമ്പോഴെല്ലാം താന്‍ പശുക്കളെ കാണാന്‍ വരാറുണ്ടെന്നും താരം പറഞ്ഞു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.

കൃഷ്ണകുമാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മൃഗങ്ങളെ സ്‌നേഹിക്കുന്നത് തെറ്റല്ല എന്നാല്‍ പ്രത്യേക അജണ്ട വച്ച് സ്‌നേഹിക്കുന്നതു ശരിയല്ലെന്ന് ആളുകള്‍ പറയുന്നു.കൗ ഹഗ്ഗ് ഡേ ആശംസകളറിയിക്കുന്നവരും കമന്റ് ബോക്സിലുണ്ട്. രാഷ്ട്രീയത്തില്‍ സജീവമാണ് കൃഷ്ണകുമാര്‍. 2021ലെ അസംബ്ലി ഇലക്ഷനില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു. ബി ജെ പി യുടെ ദേശീയ കൗണ്‍സില്‍ അംഗമാണിപ്പോള്‍ കൃഷ്ണകുമാര്‍.

 

krishnakumar says about cow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക