മോഹന്‍ലാല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ബജറ്റ് 200 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്ന്ആണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ച് എത്തുന്ന ചെറിയ അപ്‌ഡേറ്റുകള്‍ പോലും വലിയ ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ നേടുന്നത്.ഇപ്പോളിതാ വൃഷഭ'യെകുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍.
ചിത്രത്തെക്കുറിച്ചുളള തന്റെ പ്രതീക്ഷകളും,സന്തോഷങ്ങളും കരണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനയ കപൂര്‍ വൃഷഭയില്‍ തന്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്യുന്നുണ്ട്. ഷനയയുടെ അരങ്ങേറ്റ ചിത്രത്തിലുള്ള സന്തോഷവും കരണ്‍ ജോഹര്‍ കുറിപ്പിലൂടെ പറയുന്നു. ഒപ്പം വൃഷഭയില്‍ ബോളിവുഡിനുള്ള പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
കരണ്‍ ജോഹറിന്റെ കുറിപ്പ് ഇങ്ങനെ:
ചില യാത്രകള്‍ ആനുകുല്യങ്ങള്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതാണ്. അത് തീര്‍ത്തും ശരിയായിട്ടുളള കാര്യമാണ്.എന്നാല്‍ ഷനയ നീ എത്തിയത് കഷ്ടപ്പാടിലൂടെയാണ്. ക്യാമറക്ക് മുന്നിലെത്താന്‍ നീ എന്തുമാത്രം കഷ്ടപെട്ടിട്ടുണ്ട് എന്നെനിക്കറിയാം.ഇത് നിനക്ക് കിട്ടാവുന്ന ഏറ്റവും നല്ല തുടക്കമാണ്. ഒരു മികച്ച അവസരം. ഞാന്‍ വളരെയധികം ആരാധിക്കുന്ന മോഹന്‍ലാല്‍ സാറില്‍ നിന്നും ഒരുപാട് പഠിക്കാനുളള അവസരം. ഒരേ സമയം ലോകത്തെ വിസ്മയിപ്പിക്കാനും, അത്ഭുതപ്പെടുത്താനും കഴിയുന്ന ചിത്രമാണ് വൃഷഭ.
നിനക്ക് ഈ അവസരം ലഭിച്ചതില്‍ ഒരു കുടുംബാംഗം എന്ന നിലയില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു,അതിലേറെ കടപ്പെട്ടിരിക്കുന്നു. റോഷന്‍ മെക, കണക്ട് മീഡിയ,എവിഎസ് സ്റ്റുഡിയോസ്, പ്രിയങ്കരി ഏക്ത കപൂര്‍ നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ക്ക് നന്ദിയും സ്നേഹവുമുണ്ട്. നിന്റെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ നല്‍കു. യാത്രയില്‍ നിന്റെ ശ്രദ്ധ മാറാതിരിക്കട്ടെ. നിന്റെ ഉത്സാഹം നിന്നെ മുന്നിലേക്ക് നയിക്കും. വരും വാര്‍ത്തകളെക്കുറിച്ച് നമുക്കറിയാം.'