സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ ആണ്. അടുത്തിടെയായി തമിഴില്‍ വന്‍ വിജയമായ ചിത്രങ്ങള്‍ കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ്.
സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു. ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പീരിയഡ് ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ 10ന് ചിത്രം ആഗോളവ്യാപകമായി റിലീസ് ചെയ്യും. 38 ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. 350 കോടിയാണ് കങ്കുവയുടെ ബജറ്റ്. കേരളക്കര കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി. സ്റ്റുഡിയോ ഗ്രീന്‍ ആണ് നിര്‍മാതാക്കള്‍. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തില്‍ നായിക.
വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുപ്രീം സുന്ദറാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ?ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥ പറയുന്ന കങ്കുവയില്‍ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന വിക്രം - പാ രഞ്ജിത് ചിത്രമാണ് തങ്കലാന്‍. ഇതിന്റെയും സൂര്യ - ശിവ ചിത്രമായ കങ്കുവയുടെയും കേരരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാ്ക്കി.