ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയാണ് ജയം രവിയും ഭാര്യ ആര്‍തിയും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്തു വന്നത്. മാതൃക ദമ്പതികള്‍ എന്ന് പരക്കെ കേട്ടിരുന്ന ഇവര്‍ എന്തിനാണ് പിരിയുന്നത് എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. ആര്‍തിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് വിവാഹമോചനം അറിയിച്ച് പങ്കുവെച്ച കുറിപ്പില്‍ ജയം രവി പറഞ്ഞത്.
താന്‍ ഇത്രയും വര്‍ഷക്കാലം ഭാര്യയുടേയും ഭാര്യ വീട്ടുകാരുടെയും നിയന്ത്രണത്തിലായിരുന്നുവെന്നാണ് വിവാഹമോചനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തവെ നടന്‍ പറഞ്ഞത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം പോലും ചിലവഴിക്കാന്‍ തനിക്ക് അനുവാദമില്ലായിരുന്നുവെന്നും ജയം രവി വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ സോഷ്യല്‍മീഡിയ പേജുകള്‍ പോലും ഭാര്യ ആര്‍തി കൈയടക്കി വച്ചിരിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു.
ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷം ജയം രവി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ബോട്ടിലിരുന്ന് കടലും ആകാശവും ആസ്വദിച്ച് റിലാക്‌സ് ചെയ്യുന്ന ജയം രവിയുടെ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. 'ലക്ഷ്യസ്ഥാനങ്ങള്‍ മാത്രമേ മാറുന്നുള്ളൂ... വിധിയല്ല...' എന്ന ക്യാപ്ഷനൊപ്പമായിരുന്നു താരത്തിന്റെ ചിത്രങ്ങള്‍. ഡാര്‍ക്ക് ഗ്രേ ഷെയ്ഡിലുള്ള കോഡ് സെറ്റാണ് താരം ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നത്.
ഇന്‍സ്റ്റസ്റ്റോറിയിലും ചിറക് വിരിച്ച് പറക്കുന്ന പ്രാവിന്റെ ഇമോജിയും താരം നല്‍കിയിട്ടുണ്ട്. വിവാഹമോചനശേഷം ആദ്യമായാണ് ഇത്തരമൊരു പോസ്റ്റ് നടന്‍ പങ്കുവെക്കുന്നത്.
ഒടുവില്‍ സമാധാനത്തോടെ ജയം രവി സ്വന്തം ജീവിതം നയിക്കുന്നത് കാണാന്‍ കഴിയുന്നു, സ്വാതന്ത്ര്യം കിട്ടി, നടന്‍ ജീവിതം ആസ്വദിച്ച് തുടങ്ങി' എന്നിങ്ങനെ കമന്റുകള്‍ നീളുന്നുണ്ട്. വിവാഹമോചനശേഷം ജയം രവി കൂടുതല്‍ ചെറുപ്പമായിയെന്നും കമന്റുകളുണ്ട്.
തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയെ താരം വിവാഹം ചെയ്തത്. ആര്‍തിയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.