അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാന്‍വി കപൂര്‍. സിനിമയില്‍ സജീവമാകും മുന്‍പ് തന്നെ വാര്‍ത്തകളില്‍ താരമായിരുന്നു ജാന്‍വി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നടി പുതിയതായി പങ്ക് വച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജാന്‍വിയുടെ പുതിയ ലുക്കിലെ വസ്ത്രധാരണമാണ് ചര്‍ച്ചയായിരിക്കുന്നത്. സീ ബ്ലൂ നിറത്തിലുളള ബോഡിക്കോണ്‍ ഗൗണാണ് ജാന്‍വി ധരിച്ചത്. ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. മത്സ്യ കന്യകയെ ഉപമിച്ചാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകര്‍ കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.
ശ്രീദേവിയുടെ മ രണശേഷമാണ് ജാന്‍വി കപൂര്‍ അഭിനയ രംഗത്തേക്ക് എത്തിയത്. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നര്‍ത്തകിയാണെന്ന് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നു.
തമിഴ് ചിത്രമായ കൊലമാവ് കോകില യുടെ ഹിന്ദി റീമേക്കമയ ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തില്‍ നായികയായി ജാന്‍വി അഭിനയിച്ചിരുന്നു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹെലന്റെ റീമേക്ക് മിലി താരത്തിന്റെ ഒടുവിലത്തെ സിനിമയാണ്